Advertisement

ഇന്ത്യ എ ടീമിൽ ഇടം നേടാനാവാതെ രോഹൻ കുന്നുമ്മൽ; ബംഗ്ലാദേശ് എ തകരുന്നു

November 29, 2022
Google News 7 minutes Read

ബംഗ്ലാദേശ് എയ്ക്കെതിരായ ചതുർദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാതെ മലയാളി യുവതാരം രോഹൻ കുന്നുമ്മൽ. ഓപ്പണറായി ടീമിൽ ഇടം നേടിയ രോഹന് യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ എന്നിവരെ മറികടന്ന് ടീമിൽ ഇടം പിടിയ്ക്കാനായില്ല. രോഹനൊപ്പം സ്പിന്നർ രാഹുൽ ചഹാറും ടീമിൽ ഇല്ല. അതേസമയം, കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച യാഷ് ധുൽ, ഹൈദരാബാദ് യുവ ഓൾറൗണ്ടർ തിലക് വർമ എന്നിവർ ടീമിൽ ഉൾപ്പെട്ടു.

മത്സരത്തിൽ ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ വിറപ്പിക്കുകയാണ്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലാണ്. 5 വിക്കറ്റ് നഷ്ടത്തിൽ 26 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ മൊസദ്ദക് ഹൊസൈൻ്റെ (29 നോട്ടൗട്ട്) കൗണ്ടർ അറ്റാക്കിംഗ് ഇന്നിംഗ്സാണ് രക്ഷപ്പെടുത്തിയത്. ഇന്ത്യക്കായി മുകേഷ് കുമാർ, നവദീപ് സെയ്‌നി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Teams:

India A : Yashasvi Jaiswal, Abhimanyu Easwaran(c), Yash Dhull, Sarfaraz Khan, Tilak Varma, Upendra Yadav(w), Jayant Yadav, Saurabh Kumar, Atit Sheth, Navdeep Saini, Mukesh Kumar

Bangladesh A : Mahmudul Hasan Joy, Zakir Hasan, Najmul Hossain Shanto, Mominul Haque, Mohammad Mithun(c), Mosaddek Hossain, Jaker Ali(w), Nayeem Hasan, Rejaur Rahman Raja, Khaled Ahmed, Taijul Islam

Story Highlights: rohan kunnummal doesnt include india a team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here