അജ്ഞാതര്‍ കണ്ണ് ചൂഴ്‌ന്നെടുത്ത വളര്‍ത്തു നായയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
പട്ടാമ്പി മുതുതലയില്‍ അജ്ഞാതര്‍ കണ്ണ് ചൂഴ്‌ന്നെടുത്ത വളര്‍ത്തു നായയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മണ്ണുത്തി വെറ്റിനറി മെഡിക്കല്‍ കോളജില്‍ വച്ചാണ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. പഴുപ്പിച്ച കമ്പി ഉപയോഗിച്ചാകാം കണ്ണ് ചൂഴ്‌ന്നെടുത്തിരിക്കുന്നത് എന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
പട്ടാമ്പി മുതുതലയിലെ ചിത്രകാരി ദുര്‍ഗാമാലതിയുടെ വീട്ടിലെ വളര്‍ത്തുനായയെയാണ് ദിവസങ്ങള്‍ക്ക് ശേഷം കണ്ണ് ചൂഴ്‌ന്നെടുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീയില്‍ പഴുപ്പിച്ച കമ്പി ഉപയോഗിച്ച് നായയുടെ കണ്ണ് ചൂഴ്‌ന്നെടുത്തതായിരിക്കാമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
Read Also: രോഗപ്രതിരോധ ശേഷി കുറവാണോ; ലക്ഷണങ്ങൾ തിരിച്ചറിയാം..
വീട്ടില്‍ കെട്ടിയിട്ടിരുന്ന നായയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഐ.പി.സി വകുപ്പുകളും പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി എഗൈന്‍സ്റ്റ് ആനിമല്‍ വകുപ്പുകളും ചേര്‍ത്ത് പട്ടാമ്പി പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായുള്ള ഡോക്ടര്‍മാരുടെ സംഘം നായയെ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. ശസ്ത്രക്രിയക്ക് ശേഷം നായക്ക് മറ്റു അവശതകളൊന്നും കാണപ്പെട്ടിട്ടില്ലെന്നും മികച്ച തുടര്‍ ചികിത്സ ഉറപ്പാക്കുമെന്നും ഉടമ ദുര്‍ഗ മാലതി പറഞ്ഞു.
Story Highlights: Surgery completed for pet dog whose eyes were injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here