Advertisement

സാങ്കേതിക സര്‍വകലാശാല വിസി നിയമനം; സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍

November 29, 2022
Google News 2 minutes Read
ukraine returned indian mbbs students petition supreme court

സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാൻസിലർ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും പുനഃപരിശോധന ഹര്‍ജിയുമായ് സുപ്രീം കോടതിയില്‍. മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എം.എസ്സും നെരത്തെ ഈ വിഷയത്തിൽ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. വിഷയത്തിൽ 2015ല്‍ രണ്ട് അംഗ ബെഞ്ച് പുറപ്പടിവിച്ച വിധി ഉയര്‍ന്ന ബെഞ്ച് തിരുത്താത്തിടത്തോളം കാലം മറ്റൊരു രണ്ട് അംഗ ബെഞ്ചിന് വ്യത്യസ്തമായ വിധി പ്രസ്താവിക്കാന്‍ കഴിയില്ലെന്നാണ് കേരളത്തിന്റെ വാദം.

യുജിസി ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ സംസ്ഥാന നിയമമാണ് നടപ്പാക്കേണ്ടതെന്ന് നേരത്തെ സുപ്രിം കോടതി വിധിച്ചിരുന്നു. 2015ല്‍ ജസ്റ്റിസ്മാരായ എസ്.ജെ മുഖോപാധ്യായ, എന്‍.വി രമണ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധി അടിസ്ഥാനമാക്കിയാണ് കേരളത്തിന്റെ പുനപരിശോധനാ ഹർജ്ജി. ഡോ രാജശ്രീ എം എസ്സിനെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കുമ്പോള്‍ 2015 ലെ വിധി ആയിരുന്നു നിലനിന്നിരുന്നത്. 2015ലെ വിധി മൂന്ന് അംഗ ബെഞ്ച് റദ്ദാക്കുകയോ, മാറ്റുകയോ ഇതുവരെ ചെയ്തിട്ടില്ല.

ഡോ രാജശ്രീ എം എസിന്റെ നിയമനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് അയക്കുമ്പോള്‍ സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അന്തിമ വിധിയിൽ ഇക്കാര്യം 2 അംഗ ബെഞ്ച് ഇക്കാര്യം കണക്കിലെടുത്തില്ല. മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്. നിയമപരമായ വിഷയങ്ങളാണ് പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2010ലെ യുജിസി ചട്ടങ്ങള്‍ക്ക് നിര്‍ദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും പുനപരിശോധനാ ഹർജ്ജിയിൽ കേരളം വാദിയ്ക്കുന്നു.

Story Highlights: Technical University VC appointment; State Government in the Supreme Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here