മുത്തച്ഛനൊപ്പം പാട്ടുപാടുന്ന രണ്ട് മാസം പ്രായമുള്ള കുരുന്ന് – വിഡിയോ

രസകരവും കൗതുകം ഉണർത്തുന്നതുമായ നിരവധി വിഡിയോകൾ സോഷ്യൽമീഡിയയിലൂടെ ദിവസവും നമ്മൾ കാണാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച്ച ശ്രദ്ധേയമാകുകയാണ്. രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞ് മുത്തച്ഛനൊപ്പം പാടുന്നതാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ശബ്ദങ്ങൾ പോലും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തിലാണ് ഈ കുഞ്ഞ് മുത്തച്ഛനെ അനുകരിക്കാൻ ശ്രമിക്കുന്നത്. ഗുഡ്‌ന്യൂസ് മൂവ്‌മെന്റിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട വിഡിയോ ഇതിനോടകം ഒട്ടേറെ ആളുകൾ ഏറ്റെടുത്തു.
മുത്തച്ഛൻ കുഞ്ഞിനെ കൈകളിൽ പിടിച്ച് പാട്ടുപാടുന്നത് വിഡിയോയിൽ കാണാം. കൊച്ചുകുട്ടിയും മുത്തച്ഛനെ നോക്കി ശ്രദ്ധയോടെ അനുകരിക്കാൻ ശ്രമിച്ചു. ഈ വിഡിയോ തികച്ചും ആകർഷകമാണ്. ‘2 മാസം പ്രായമുള്ള കുട്ടി മുത്തച്ഛനോടൊപ്പം ഒരു ഡ്യുയറ്റ് പാടുന്നു’-വിഡിയോ അടിക്കുറിപ്പ് ഇങ്ങനെ. ‘എത്ര മനോഹരവും മാന്ത്രികവുമാണ്. ഈ മുത്തച്ഛനാണ് ഏറ്റവും മികച്ചത്..’ ആളുകൾ കമന്റ് ചെയ്യുന്നു.
2-month-old sings a duet with grandpa. 🎶👶🏽❤️👴🏽🎵
— GoodNewsCorrespondent (@GoodNewsCorres1) November 28, 2022
(🎥:tinaburtonmiddlet)
pic.twitter.com/UzKWur5FhK
നിഷ്കളങ്കതയുടെ പര്യായമാണ് കുഞ്ഞുങ്ങൾ. അവർക്ക് ലോകത്തിന്റെ കളങ്കം എന്തെന്നറിയില്ല. അതുകൊണ്ടുതന്നെ സഹജീവികളോട് കുഞ്ഞുങ്ങൾക്കുള്ള സ്നേഹം വളരെയധികം സത്യസന്ധമാണ്. അതുപോലെ തന്നെ അവരുടെ രസകരമായ സംസാരങ്ങൾക്കും ആരാധകർ ഏറെയാണ്. സംസാരിക്കാൻ പഠിച്ചുതുടങ്ങുന്ന സമയത്ത് സംഭവിക്കുന്ന തെറ്റുകളും അത് കേൾക്കുമ്പോൾ വരുന്ന ചിരിയും വളരെ രസകരമാണ്.
അടുത്തിടെ ആദ്യമായി ഒരു ഹെയർകട്ട് ചെയ്യുന്ന കുഞ്ഞിന്റെ വിഡിയോ ശ്രദ്ധേയമായിരുന്നു. മുടിയൊക്കെ മുറിച്ച് ചീകിയൊതുക്കി കഴിഞ്ഞപ്പോൾ കണ്ണാടിയിൽ നോക്കി ഒരു കമന്റും എത്തി. ‘ ഹായ്, ഞാൻ സുന്ദരിയായല്ലോ’. അതിനുപിന്നാലെ മുടിവെട്ടി നൽകിയ ചേച്ചിക്ക് ഒരു നിർദേശവും എത്തി. ‘ഇതൊക്കെയൊന്ന് തൂത്തുകളഞ്ഞേ..’- വെട്ടിയ മുടി ഇത്തിരി തോളിൽ കിടന്നതാണ് തൂത്തുകളയാൻ പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here