‘സൗദി അര്‍ജന്റീനയെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള ദിവസം ഉറങ്ങാനായില്ല’; സമി അല്‍ ജാബിര്‍

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയതിന് ശേഷമുള്ള രണ്ട് ദിവസം തനിക്ക് ഉറങ്ങാനായില്ലെന്ന് സൗദി മുന്‍ ഫുട്‌ബോള്‍ താരവും ഫോര്‍വേഡുമായ സമി അല്‍ ജാബിര്‍. ഒരിക്കലും ഫുട്‌ബോള്‍ കളിക്കാത്ത ഒരു വലിയ ആരാധകനെ പോലെയായിരുന്നു താനെന്നും അര്‍ജന്റീനയെ പരാജയപ്പെടുത്തുമ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.(couldnt sleep for two days after saudi beat argentina-al jaber)
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
‘ഒരിക്കലും ഫുട്‌ബോള്‍ കളിക്കാത്ത ഒരു വലിയ ആരാധകനെ പോലെയായിരുന്നു ഞാന്‍ വിഐപി സെക്ഷനിലിരുന്നത്’, ദോഹയിലെ ഫിഫ ഒഫീഷ്യല്‍ ഹോട്ടലിലിരുന്ന് അല്‍ ജാബിര്‍ പറഞ്ഞു. ഞാന്‍ കളിക്കാരനാവാനാണ് ഇഷ്ടപ്പെടുന്നത്. അര്‍ജന്റീനയെ സൗദി അറേബ്യ പരാജയപ്പെടുത്തിയതിന് ശേഷമുള്ള രണ്ട് ദിവസം തനിക്ക് ഉറങ്ങാനായില്ലെന്നും അല്‍ ജാബിര്‍ പറഞ്ഞു.
അഡിഡാസിസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മുന്‍ സൗദി താരം. കളിക്കുന്നതും പരിശീലകനാവുന്നതും ഒരു ക്ലബ്ബിന്റെ പ്രസിഡന്റാവുന്നതും വ്യത്യാസമുണ്ട്. നിങ്ങള്‍ക്ക് മത്സരത്തെ സ്വാധീനിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിയ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മനോടെന്നാണ് മുഖ്യപരിശീലകന്‍ അഭിപ്രായപ്പെട്ടത്. ടീമിന്റെ ചരിത്ര വിജയത്തിന് ശേഷം വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഹെര്‍വ്.
Story Highlights: couldnt sleep for two days after saudi beat argentina-al jaber
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here