Advertisement

മൂന്ന് ഗോളുമായി ‘ഇംഗ്ലണ്ട്’ വെയിൽസ് വല കുലുക്കി; യുഎസ് ഒരു ഗോളിന് മുന്നിൽ

November 30, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിന്റെ ഗ്രൂപ്പ് ബി ഘട്ടത്തിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കുന്നു. ഒരുഭാഗത്ത് വെയിൽസ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടുന്നു. മറുഭാഗത്ത് ഇറാന് നേരിടുന്നത് യു.എസിനേയും. വെയിൽസ് ഇംഗ്ലണ്ട് മത്സരത്തിലെ ആദ്യ പകുതി സമനിലയിൽ കലാശിച്ചെങ്കിലും രണ്ടാം പകുതിയിയിൽ മൂന്ന് ഗോളുകൾ നേടി ശക്തമായി തിരിച്ചുവന്നു.(england vs wales group b match)

ആദ്യ മിനിറ്റുകളിൽ തുടരെ രണ്ടുഗോളുകളും 68 ആം മിനിറ്റിൽ റാഷ്‌ഫോർഡ് വീണ്ടും ഒരു ഗോൾ കൂടെ നേടി ഇംഗ്ലണ്ട് (3-0) മുന്നിലായി. 50ാം മിനിറ്റിൽ ഫ്രീ കിക്കെടുത്തത് റാഷ്‌ഫോർഡാണ് ആദ്യ ഗോൾ നേടിയത്. ഒന്നാം ഗോളാഘോഷം അവസാനിക്കുന്നതിന് മുൻപ് 51ാം മിനിറ്റിൽ വീണ്ടും രണ്ടാം ഗോൾ നേടി ഫിൽ ഫോഡും ഇംഗ്ലണ്ടിന് വേണ്ടി വെയിൽസ് വല കുലുക്കി. രണ്ടാം ഗോളിന് വഴിയൊരുക്കിയത് നായകൻ ഹാരി കെയ്നാണ്.

ഇറാൻ- യുഎസ് മത്സരത്തിൽ അമേരിക്കയ്ക്ക് വേണ്ടി വലകുലുക്കി പുലിസിച്ച്. മത്സരത്തിന്റെ 38 ആം മിനിറ്റിൽ ക്രിസ്ത്യൻ പുലിസിക് യു.എസിന് വേണ്ടി ആദ്യ ഗോൾ നേടി. രണ്ടാം പകുതി ആവേശത്തോടെ മുന്നേറുന്നു.അതേസമയം മൂന്ന് പോയിൻറുള്ള ഇറാൻ ജയിച്ചാലും യു.എസ് ജയിച്ചാലും അവരിലൊരാൾ പ്രീക്വാർട്ടറിലെത്തും.

Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ

അതേസമയം രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റുമായി ഇറാൻ പട്ടികയിൽ രണ്ടാമതാണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റുള്ള യുഎസ്എ നിലവിൽ മൂന്നാമതാണ്.സമനില നേടിയാലും ഇറാന് അടുത്ത റൗണ്ടിലെത്താനാകും. അങ്ങനെയെങ്കിൽ വെയിൽസിന് നാട്ടിലേക്ക് മടങ്ങാം. ഇംഗ്ലണ്ടിനെ മറികടന്നാലും വെയിൽസിന് പ്രീക്വാർട്ടർ പ്രതീക്ഷ വെക്കാനാകില്ല. എന്നാൽ ഇറാൻ-യു.എസ് മത്സരം സമനിലയിൽ കലാശിച്ചാൽ വെയിൽസിന് കാര്യമുണ്ട്. അമേരിക്ക ഇറാൻ മത്സരത്തിന്റെ ഫലം കൂടി ആശ്രയിച്ചാകും വെയിൽസിന്റെ മുന്നോട്ടുപോക്ക്.

Story Highlights: england vs wales group b match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here