പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഭീകരരുടെ ഒളിത്താവളത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് എകെ റൈഫിളുകൾ, ആറ് വെടിക്കോപ്പുകൾ, 69 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ, അഞ്ച് ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. സുരൻകോട്ട് തഹ്‌സിലിലെ നബ്‌ന ഗ്രാമത്തിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. എന്നാൽ ഓപ്പറേഷനിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Story Highlights: Huge cache of arms and explosives seized from terrorist hideout in Poonch
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!