‘നിർണായക മത്സരം’; മെസിക്കായി ഗുരുവായൂരിൽ പാൽ പായസ വഴിപാടുമായി മുൻ കൗൺസിലർ

ലോകകപ്പിലെ നിർണായക മത്സരത്തിന് മുന്നോടിയായി അർജൻറീന ഫുട്ബാൾ താരം ലയണൽ മെസിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരാധകന്റെ വക പാൽ പായസം വഴിപാട്. മുൻ നഗരസഭാ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റുമായ ഒ.കെ.ആർ. മണികണ്ഠനാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്.(milk stew offering at guruvayur temple for messi)
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
500 രൂപക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ലെന്നും ഈ മത്സരം നിർണായകമായതിനാലാണ് പ്രത്യേക വഴിപാട് നടത്തിയതെന്നും മണികണ്ഠൻ പറഞ്ഞു. പാൽപായസം പോലെ മധുരിക്കുന്ന വിജയം അർജന്റീനക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നതായി അദേഹം പറഞ്ഞു.
ഇന്ന് പോളണ്ടിനോടുള്ള മത്സരം പരാജയപ്പെട്ടാൽ അർജന്റീനക്ക് നാട്ടിലേക്ക് മടക്ക ടിക്കറ്റെടുക്കാം. പ്രീ ക്വാർട്ടർ ഫൈനലിൽ കടക്കാൻ നിലവിൽ നാല് പോയന്റുള്ള പോളിഷ് സംഘത്തിന് ഒരു സമനില പോലും ധാരാളമാണ് അർജന്റീനയുടെ കാര്യം അതല്ല. ജയിച്ചില്ലെങ്കിൽ കുഴങ്ങും.
Story Highlights: milk stew offering at guruvayur temple for messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here