Advertisement

ലോകകപ്പ് നടത്തിപ്പിൽ പൂർണ സംതൃപ്തി; ഖത്തർ

November 30, 2022
Google News 2 minutes Read

ലോകകപ്പ് ആരംഭിച്ച് പത്തുദിവസം പൂർത്തിയാകുമ്പോൾ വൻജനപങ്കാളിത്തമാണ് ഖത്തറിലെ എല്ലാ മത്സരവേദികളിലും ഉണ്ടാകുന്നത്. മത്സര നടത്തിപ്പിൽ പൂർണ സംതൃപ്തിയെന്ന് ഖത്തർ ലോകകപ്പ് സിഇഒ നാസർ അൽ ഖാതിർ പറഞ്ഞു. അർജന്റീനയുടേയും ബ്രസീലിന്റേയും കളികാണാനാണ് ഏറ്റവും കൂടുതൽ ആരാധകരെത്തിയതെന്നും ഖത്തർ ലോകകപ്പ് സിഇഒ അൽ ഖാതിർ കൂട്ടിച്ചേർത്തു.(qatar is fully satisfied with the world cup)

ഫിഫ ആവശ്യപ്പെട്ടതിലും അധികമാണ് ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ശേഷി. മുഖ്യസ്റ്റേഡിയമായ ലുസൈൽ സ്റ്റേഡിയത്തിൽ 94,000 ഇരിപ്പിടങ്ങളും മറ്റ് സ്റ്റേഡിയങ്ങളിൽ 470,000 പേരെ വരെ ഉൾക്കൊള്ളിക്കാൻ ശേഷിയുളള ഇരിപ്പടങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അൽ ഖാതിർ വ്യക്തമാക്കി.

Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ

അർജന്റീനക്കെതിരെ സൗദിയുടെ വിജയവും ജർമ്മനിക്കെതിരെ ജപ്പാന്റെ വിജയവും ചൂണ്ടിക്കാണിച്ച് ഖത്തർ ലോകകപ്പ് മറ്റുള്ള ​ഗെയിമുകളിൽ നിന്നും തീർത്തും വ്യത്യസ്ഥമാണെന്നാണ് സിഇഒ അഭിപ്രായപ്പെട്ടത്. ഖത്തറിലെ സുസജ്ജമായ ഗതാഗത സംവിധാനം ലോകകപ്പിനെത്തുന്ന കാണികൾക്ക് വളരെ ഉപകാരപ്രദമായെന്ന് അൽഖാതിർ ചൂണ്ടിക്കാട്ടി.

ലോകകപ്പിനോടനുബന്ധിച്ച് വിനോദ സഞ്ചാരകേന്ദ്രങ്ങളായ സുഖ്‌വാഖിഫ്, മിഷേരിബ്, കോർണിഷ്, കതാറ ലുസൈൽ എന്നിവിടങ്ങളിലെല്ലാം സന്ദർശകർക്ക് വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സിഇഒ നാസർ അൽ ഖാതിർ വിശദീകരിച്ചു.

Story Highlights: qatar is fully satisfied with the world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here