Advertisement

കെടിയു വി സി നിയമനത്തിൽ സർക്കാരിന് പിടിവാശിയില്ല: മന്ത്രി ആർ ബിന്ദു

November 30, 2022
Google News 2 minutes Read

കെടിയു വി സി നിയമനത്തിൽ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് മന്ത്രി ആർ ബിന്ദു. അപ്പീൽ പോകണമോ എന്നതിൽ അടക്കം തീരുമാനം പിന്നീട്. സർക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തിൽ സർക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. അതിപ്പോൾ പറയുന്നില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. സർവകലാശാല വിഷയത്തിൽ അസാധാരണ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സർവകലാശാല.
കെ ടി യു ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത് ഡോ. രാജശ്രീ എം എസിനെയാണ്. സുപ്രീംകോടതി രാജശ്രീയെ പുറത്താക്കിയിട്ട് ഒന്നര മാസം കഴിഞ്ഞു.

Read Also: ഗവർണർക്ക് ആർഎസ്എസ് അജണ്ട; സർക്കാർ ഗവർണറോട് മാന്യത കാണിക്കുന്നുണ്ട്; മന്ത്രി ആർ ബിന്ദു

അതേസമയം സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളസർക്കാരും പുനഃപരിശോധനാ ഹർജി നൽകി. പുറത്താക്കപ്പെട്ട വി.സി ഡോ.രാജശ്രീ എം.എസും നേരത്തേ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.

Story Highlights: R Bindu On Tech varsity temporary V-C appointment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here