Advertisement

‘എനിക്കിപ്പോ 24 വയസേയുള്ളൂ; 30 വയസാവുമ്പോൾ എൻ്റെ കണക്കുകൾ താരതമ്യം ചെയ്യാം’; ഹർഷ ഭോഗ്‌ലെയോട് കലിപ്പിച്ച് ഋഷഭ് പന്ത്

November 30, 2022
Google News 9 minutes Read

ടെസ്റ്റ് ക്രിക്കറ്റിലെ കണക്കുകൾ വൈറ്റ് ബോൾ കണക്കുകളുമായി താരതമ്യം ചെയ്ത ക്രിക്കറ്റ് വിദഗ്ധൻ ഹർഷ ഭോഗ്‌ലെയോട് കലിപ്പിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. തനിക്ക് ഇപ്പോൾ 24 വയസേ ആയുള്ളൂ എന്നും 30 വയസാവുമ്പോൾ താങ്കൾക്ക് താരതമ്യം ചെയ്യാമെന്നും പന്ത് ഹർഷയോട് പറഞ്ഞു. ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ഹർഷയോട് സംസാരിക്കുകയായിരുന്നു പന്ത്. മത്സരത്തിൽ താരം 10 റൺസെടുത്ത് പുറത്തായി.

മുൻ ഓപ്പണർ വീരേന്ദർ സെവാഗുമായി താരതമ്യം ചെയ്തായിരുന്നു ഹർഷയുടെ ചോദ്യം. “എന്നെ സംബന്ധിച്ച് റെക്കോർഡുകൾ വെറും അക്കങ്ങളാണ്. എൻ്റെ വൈറ്റ് ബോൾ റെക്കോർഡുകൾ അത്ര മോശമല്ല. താരതമ്യപ്പെടുത്തലുകൾ എൻ്റെ ജീവിതത്തിൽ ഇല്ല. എനിക്ക് 24-25 വയസേയുള്ളൂ. നിങ്ങൾക്ക് എന്നെ താരതമ്യം ചെയ്യണമെങ്കിൽ ഞാൻ 30-32 വയസാവുമ്പോൾ ചെയ്തോളൂ. അതിനു മുൻപ് താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ല.”- പന്ത് പറയുന്നു.

തുടരെ മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് മോശം ഫോം തുടരുന്ന ഋഷഭ് പന്തിനെ ടീമിൽ പരിഗണിക്കുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയാണ്. ഹർഷ ഭോഗ്‌ലെ അടക്കമുള്ളവർ ഈ രീതിയ്ക്കെതിരെ പ്രതികരിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ ടി-20, ഏകദിന സ്ക്വാഡുകളിൽ സഞ്ജു ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യ ഏകദിനത്തിൽ മാത്രമേ താരത്തിന് ടീമിൽ ഇടം ലഭിച്ചുള്ളൂ. കളിയിൽ 36 റൺസിൻ്റെ നിർണായക പ്രകടനവും സഞ്ജു നടത്തിയിരുന്നു.

Story Highlights: rishabh pant harsha bhogle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here