കാമുകൻ ചതിച്ചു, പിന്നാലെ മദ്യപിച്ചെത്തിയ കാമുകി കാമുകന്റെ വീടിന് തീ ഇട്ടു

തന്റെ കാമുകന് മറ്റൊരു യുവതിയുമായി ബന്ധമുണ്ട് എന്ന് തിരിച്ചറിഞ്ഞ കാമുകി കാമുകന്റെ വീടിന് തീ ഇട്ടു. തായ്ലന്റിലെ പട്ടായയിലാണ് സംഭവം. തന്നെ ചതിച്ച വേദനയിൽ മദ്യപിച്ച് കാമുകന്റെ വീട്ടിലെത്തിയ യുവതി അയാൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് തീയിടുകയാണ് ചെയ്തത്.(thailand woman who sets ablaze her lovers apartment)
തീ ആളിപ്പടർന്നതോടെ സമീപത്തെ മറ്റ് അപ്പാർട്ട്‌മെന്റുകളിലെ ആളുകൾ അഗ്‌നിശമനാ സേനാംഗങ്ങളുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായ പെൺകുട്ടി താൻ തന്നെയാണ് തീ ഇട്ടത് എന്ന് സമ്മതിച്ചിട്ടുണ്ട്. കാമുകനും പെൺകുട്ടിക്കെതിരെയാണ് പോലീസിൽ മൊഴി നൽകിയത്. പെൺകുട്ടി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ
ഡോൺലയ നലീ എന്ന 25 -കാരിയാണ് തന്റെ കാമുകനോടുള്ള പക വീട്ടാൻ വീടിന് തീയിട്ടത്. നലീ ആവശ്യപ്പെട്ടതുപോലെ ആ യുവതിയുമായി ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിക്കാൻ അയാൾ തയ്യാറായിരുന്നില്ല. എന്നാൽ അയാളോട് അത്ര വേഗത്തിൽ ക്ഷമിക്കാനും പൊറുക്കാനും നലീയ്ക്ക് കഴിഞ്ഞില്ല.
കാമുകൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് എത്തിയ പെൺകുട്ടി ആദ്യം ഇയാളുടെ കിടപ്പുമുറിക്ക് തീയിട്ടു. അതിവേഗത്തിൽ ആളിപ്പടർന്ന തീ നിമിഷനേരം കൊണ്ട് തന്നെ അപ്പാർട്ട്‌മെന്റ് മുഴുവൻ വ്യാപിച്ചു. അപ്പോഴാണ് സമീപത്തെ താമസക്കാരുടെ ശ്രദ്ധയിൽ ഇത് പെട്ടത്. തീ മറ്റ് അപ്പാർട്ട്‌മെന്റുകളിലേക്ക് കൂടി വ്യാപിക്കും എന്ന് ആയതോടെ സമീപവാസികൾ അഗ്‌നിശനാംഗങ്ങളെ വിവരമറിയിച്ചു. ഒടുവിൽ സ്ഥലത്ത് എത്തിയ അഗ്‌നിശമനാ സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
Story Highlights: thailand woman who sets ablaze her lovers apartment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here