കോടതി പരിസരത്ത് ടിപ്പ് വാങ്ങാന്‍ മടിയില്‍ പേയ്ടിഎം ക്യു ആര് കോഡുമായി ജമാദാര്‍; പിന്നാലെ സസ്പെൻഷൻ

വക്കീലൻമാരില് നിന്ന് കോടതി പരിസരത്ത് ടിപ്പ് സ്വീകരിച്ചുകൊണ്ടിരുന്ന ജമാദാര്‍ രാജേന്ദ്ര കുമാറിനെ സസ്പെന്‍ഡ് ചെയ്ത് അലഹബാദ് ഹൈക്കോടതി. മടിയില്‍ പേ ടിഎം ക്യൂആര്‍ കോഡും ഒട്ടിച്ചാണ് ഇയാള്‍ പണം സ്വീകരിച്ചിരുന്നത്.(alahabad highcourt suspended court jamadar)
രജിസ്ട്രാര്‍ ജനറല്‍ ആശിഷ് ഗാര്‍ഗ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സസ്പെന്ഷന് കാലയളവില്‍ ജമാദാറിന് കോടതിയുടെ നസറത്ത് സെഷനില്‍ ജോലിയെടുക്കാമെന്നും സ്റ്റേഷന് പരിധി വിട്ട് പുറത്തുപോകാന്‍ പാടില്ലെന്നുമാണ് നിബന്ധന. ഇതില്‍ നിന്ന് ഇയാള്‍ക്ക് ഉപജീവന അലവന്‍സ് നല്‍കും.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
ജമാദാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് അജിത് കുമാര്‍ ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
Story Highlights: alahabad highcourt suspended court jamadar
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!