Advertisement

വിഴിഞ്ഞം സമരം; ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു; കെ പി ശശികല ഒന്നാം പ്രതി

December 1, 2022
Google News 2 minutes Read

വിഴിഞ്ഞം സമരം ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ച് മാർച്ച് നടത്തിയതിനാണ് കേസെടുത്തത്. കെ പി ശശികല ഒന്നാം പ്രതി കണ്ടാൽ അറിയാവുന്ന എഴുനൂറോളം പേരും പ്രതികളാണ്.(case against k p sasikala on vizhinjam protest)

അതേസമയം വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്.

Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച്‌ പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല

വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു വൈദികന്‍റെ പ്രസ്താവനയെന്ന് എഫ്ഐആറില്‍ പറയുന്നു.

Story Highlights: case against k p sasikala on vizhinjam protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here