Advertisement

കോടതിയലക്ഷ്യ കേസ്; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയും രജിസ്ട്രാറും ഹാജരാകണമെന്ന് ഹൈക്കോടതി

December 1, 2022
Google News 2 minutes Read
Contempt of court against kannur VC and registrar

കോടതിയലക്ഷ്യ കേസില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയും രജിസ്ട്രാറും ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. കണ്ണൂരിലെ മലബാര്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള കോളജില് അഫിലിയേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കാത്തതാണ് കാരണം.

പ്രൊഫസര്‍ ജോബി കെ ജോസ്, പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ ഈ മാസം 9ന് ഹാജരാകണം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് നിര്‍ദേശം. കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ സര്‍വകലാശാലയില്‍ നിന്ന് ഒരു വിശദീകരണവും കോടതിയില്‍ നല്‍കിയിരുന്നില്ല. ഈ വീഴ്ചയെ തുടര്‍ന്ന് കോളജ് മാനേജ്‌മെന്റാണ് ഹര്‍ജിയുമായി കോടതിയിലെത്തിയതും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തതും. ഈ ഹര്‍ജിയിലാണ് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

Read Also: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കോടതി ഉത്തരവ്, എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന് വിസിയും രജിസ്ട്രാറും വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. നേരത്തെ കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ദേശം നല്‍കിയിരുന്നു.

Story Highlights: Contempt of court against kannur VC and registrar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here