ക്രൊയേഷ്യ – ബെൽജിയം മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതം

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ക്രൊയേഷ്യ – ബെൽജിയം മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. മത്സരം തുടങ്ങി 55 മിനിട്ട് പിന്നിടുമ്പോഴും ആർക്കും ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ല. കളി ആരംഭിച്ച് പത്ത് സെക്കന്റിനുള്ളിൽ തന്നെ ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ച് ഒരു ഷോട്ട് ഉതിർത്തെങ്കിലും പോസ്റ്റിന് പുറത്തേക്ക് പോവുകയായിരുന്നു.
കളിയുടെ 12-ാം മിനിറ്റില്‍ ബെല്‍ജിയത്തിനായി കരാസ്‌ക്കോ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് അടിച്ച ഷോട്ട് ക്രൊയേഷ്യ പ്രതിരോധിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യപകുതിയിൽ ക്രൊയേഷ്യ നാലും ബെൽജിയം അഞ്ചും ഷോട്ടുകൾ ഉതിർത്തു. 3-4-2-1 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയ ബെൽജിയവും 4-3-3 എന്ന ഫോർമേഷനിൽ കളത്തിലിറങ്ങിയ ക്രൊയേഷ്യയും ബോൾ കൈവശം വെക്കുന്നതിൽ തുല്യ നിലവാരമാണ് പുലർത്തിയത്.
നിലവിലെ അവസ്ഥയിൽ ബെൽജിയത്തിന് ജയം അനിവാര്യമാണ്. എന്നാൽ ക്രൊയേഷ്യക്ക് ഒരു സമനില മതിയാവും. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണിപ്പോൾ. ഒന്നാം സ്ഥാനത്ത് നാല് പോയിൻറുള്ള ക്രൊയേഷ്യയാണ്. കളി സമനിലയായാൽ പോലും ക്രൊയേഷ്യക്ക് മുന്നേറാം. ഇനി തോറ്റാലും അവരുടെ സാധ്യത മങ്ങുന്നില്ല, കാനഡയോട് മൊറോക്കൊ തോൽക്കണമെന്ന് മാത്രം.
Story Highlights: FIFA World Cup Croatia 0-0 Belgium
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!