Advertisement

സൗദി അറേബ്യയെ തകർത്തിട്ടും പ്രീക്വാർട്ടർ കാണാതെ മെക്സിക്കോ

December 1, 2022
Google News 2 minutes Read
FIFA World Cup mexico beat saudi arabia

2022 ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സിയിൽ മെക്സിക്കോ സൗദി അറേബ്യയെ തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കോയുടെ ജയം. മത്സരത്തിൽ വിജയിച്ചെങ്കിലും പ്രീ കോർട്ടർ കാണാതെ പുറത്തായിരിക്കുകയാണ് മെക്സിക്കോ. 47ാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിനും 52ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലൂയിസ് ചാവേസുമാണ് മെക്സിക്കോക്കായി ​ഗോൾ നേടിയത്. സലേം അൽ ദവ്സാരിയാണ് സൗദിക്കായി ഇൻജറി ടൈമിൽ ഗോള്‍ നേടിയത്. ( FIFA World Cup mexico beat saudi arabia ).

മെക്സിക്കൻ മുന്നേറ്റമാണ് ആദ്യ പകുതിയില്‍ കണ്ടത്. എന്നാല്‍ ഗോള്‍ മാത്രം കണ്ടെത്താനായില്ല. ആദ്യ പകുതിയില്‍ 11 ഷോട്ടുകളാണ് മെക്സിക്കോ ഉതിര്‍ത്തത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ അലക്‌സിസ് വെഗയുടെ ഗോളെന്നുറച്ച ഷോട്ട് സൗദി ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസ് തടയുകയായിരുന്നു. ഏഴാം മിനിറ്റില്‍ ഹെന്‍ഡ്രി മാര്‍ട്ടിന്‍റെ ശ്രമവും 26 ാം മിനിറ്റില്‍ ലൊസാനോയുടെ ശ്രമവും ഒവൈസിന് മുന്നില്‍ നിഷ്പ്രഭമായി.

Read Also: ആധികാരികം അർജന്റീന; ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ

അതേസമയം, ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന വിമർശകരുടെ വായടപ്പിച്ച് ആധികാരികമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ​ഗോളടിക്കാൻ മറന്ന ആദ്യപകുതിയുടെ ക്ഷീണം തീർത്ത് രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോൾ ബലത്തിലായിരുന്നു അർജന്റീനയുടെ മുന്നേറ്റം. ഈ മത്സരത്തിൽ ചിത്രത്തിലില്ലാത്ത വിധം നിറംമങ്ങിപ്പോയ പോളണ്ട് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ യോ​ഗ്യത നേടി. കളിയുടെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച അർജന്റീന പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തകർക്കുകയായിരുന്നു.

ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്.

കടുത്ത പ്രതിരോധം തീർത്ത പോളണ്ടിന്റെ പ്രതീക്ഷകളാകെ തകർക്കുന്നതായിരുന്നു രണ്ടാംപകുതിയിലെ രണ്ടു ​ഗോളുകളും. ​മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീന പോളണ്ടിന് മേൽ ആധിപത്യം നേടിയിട്ടും ആദ്യപകുതിയിൽ ​ഗോൾ മാത്രം അകന്നുനിന്നിരുന്നു. മത്സരത്തിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി മെസി പാഴാക്കുകയും ചെയ്തു.

മത്സരത്തിൽ പോളണ്ടിനെതിരെ ‌23 ഷോട്ടുകളാണ് അർജന്റീന ഉതിർത്തത്. ഇതിൽ 12 എണ്ണം ഓൺ ടാ​ർ​ഗെറ്റുമായിരുന്നു. ആദ്യ 45 മിനിറ്റിൽ ​ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിക്കാത്തത് ആരാധകർക്കിടയിൽ നിരാശ പടർത്തിയിരുന്നു. മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ അർജന്റീനയ്ക്ക് സൗദ്യ അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരുമായിരുന്നു.

Story Highlights: FIFA World Cup mexico beat saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here