Advertisement

ആധികാരികം അർജന്റീന; ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ

December 1, 2022
Google News 2 minutes Read
FIFA World Cup Argentina in pre quarter

ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ കളിയിൽ സൗദിയോട് പരാജയപ്പെട്ട അർജന്റീന വിമർശകരുടെ വായടപ്പിച്ച് ആധികാരികമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ​ഗോളടിക്കാൻ മറന്ന ആദ്യപകുതിയുടെ ക്ഷീണം തീർത്ത് രണ്ടാം പകുതിയിൽ നേടിയ രണ്ട് ​ഗോൾ ബലത്തിലായിരുന്നു അർജന്റീനയുടെ മുന്നേറ്റം. ( FIFA World Cup Argentina in pre quarter ).

ഈ മത്സരത്തിൽ ചിത്രത്തിലില്ലാത്ത വിധം നിറംമങ്ങിപ്പോയ പോളണ്ട് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടർ യോ​ഗ്യത നേടി. കളിയുടെ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച അർജന്റീന പോളണ്ടിനെ അക്ഷരാർത്ഥത്തിൽ തകർക്കുകയായിരുന്നു.

ഗോൾ അകന്നുനിന്ന ആദ്യ പകുതിയിലെ നിരാശ മുഴുവൻ മറികടന്ന് അർജന്റീന മത്സരത്തിന്റെ 46ാം മിനിറ്റിൽ അലക്സിസ് മക് അലിസ്റ്ററിലൂടെയാണ് ആദ്യ ​ഗോൾ സ്വന്തമാക്കിയത്. തുടർന്ന് 68ാം മിനിറ്റിൽ ആൽവരസാണ് അർജന്റീനയ്ക്കായി മിന്നുന്ന രണ്ടാം ​ഗോൾ നേടിയത്.

Read Also: ഖത്തർ ലോകകപ്പ്; ആതിഥേയർ പുറത്ത്, നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിൽ

കടുത്ത പ്രതിരോധം തീർത്ത പോളണ്ടിന്റെ പ്രതീക്ഷകളാകെ തകർക്കുന്നതായിരുന്നു രണ്ടാംപകുതിയിലെ രണ്ടു ​ഗോളുകളും. ​മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീന പോളണ്ടിന് മേൽ ആധിപത്യം നേടിയിട്ടും ആദ്യപകുതിയിൽ ​ഗോൾ മാത്രം അകന്നുനിന്നിരുന്നു. മത്സരത്തിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി മെസി പാഴാക്കുകയും ചെയ്തു.

മത്സരത്തിൽ പോളണ്ടിനെതിരെ ‌23 ഷോട്ടുകളാണ് അർജന്റീന ഉതിർത്തത്. ഇതിൽ 12 എണ്ണം ഓൺ ടാ​ർ​ഗെറ്റുമായിരുന്നു. ആദ്യ 45 മിനിറ്റിൽ ​ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിക്കാത്തത് ആരാധകർക്കിടയിൽ നിരാശ പടർത്തിയിരുന്നു. മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ അർജന്റീനയ്ക്ക് സൗദ്യ അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരുമായിരുന്നു.

Story Highlights: FIFA World Cup Argentina in pre quarter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here