Advertisement

പെനാൽറ്റി പാഴാക്കി മെസി; പോളണ്ട് – അർജന്റീന മത്സരത്തിന്റെ ആദ്യപകുതി ​ഗോൾ രഹിതം

December 1, 2022
Google News 2 minutes Read
FIFA World Cup Poland vs Argentina first half

വിജയത്തിനപ്പുറം മറ്റൊന്നും ചിന്തിക്കാനാകാതെ പോളണ്ടിനെ നേരിടാനിറങ്ങിയ അർജന്റീനയ്ക്ക് നിരാശയുടെ ആദ്യപകുതി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച അർജന്റീന പോളണ്ടിന് മേൽ ആധിപത്യം നേടിയിട്ടും ​ഗോൾ മാത്രം അകന്നുനിന്നു. മത്സരത്തിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി മെസി പാഴാക്കുകയായിരുന്നു. ( FIFA World Cup Poland vs Argentina first half ).

മത്സരത്തിൽ പോളണ്ടിനെതിരെ 66 ശതമാനം സമയവും പന്ത് കൈവശം വെച്ചത് അർജന്റീനയായിരുന്നു. 12 ഷോട്ടുകൾ പായിച്ചതിൽ ഏഴെണ്ണം ഷോട്ട് ഓൺ ടാ​ർ​ഗെറ്റുമായിരുന്നു, എന്നിട്ടും ആദ്യ 45 മിനിറ്റിൽ ​ഗോൾ നേടാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.

മത്സരം സമനിലയിൽ കലാശിച്ചാൽ പോളണ്ട് പ്രീക്വാർട്ടറിലെത്തുകയും അർജന്റീനയ്ക്ക് സൗദ്യ അറേബ്യ- മെക്സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരുകയും ചെയ്യും.

Story Highlights: FIFA World Cup Poland vs Argentina first half

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here