Advertisement

ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും

December 1, 2022
Google News 2 minutes Read

ജി-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും. അദ്ധ്യക്ഷ സ്ഥാനം ഇന്ത്യൻ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷ സ്ഥാനം കർമ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ജി-20യിലൂടെ ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സമൂഹങ്ങളേയും ഉൾക്കൊള്ളാനും എല്ലാ വ്യത്യസ്തതകളേയും സ്വീകരിച്ചുകൊണ്ടുള്ള കർമ്മപദ്ധതി നടപ്പാക്കുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. അടുത്തവർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതൽ സജ്ജിവമാകും. ഇന്ത്യ അടുത്തവർഷം നവംബറിൽ ബ്രസീലിനാണ് അദ്ധ്യക്ഷ പദം കൈമാറുക.

അധ്യക്ഷ സ്ഥാനം എറ്റെടുക്കുന്ന നരേന്ദ്രമോദി റഷ്യ-ഉക്രൈൻ സംഘർഷം അവസാനിപ്പിയ്ക്കാൻ ജി-20 അധ്യക്ഷൻ എന്ന നിലയിൽ ഇടപെടുമെന്നാണ് സൂചന. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ കഴിഞ്ഞ ജി-20 ഉച്ചകോടിയ്ക്ക് എത്തിയിരുന്നില്ല.

അതേസമയം, കഴിഞ്ഞ മാസം നടന്ന ജി-20 വേദിയിൽ സമാധാനത്തിനായുള്ള സന്ദേശം പങ്കുവച്ച ഇന്ത്യ യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന നിലപാട് ലോക രാജ്യങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. സന്ദേശത്തിൽ യുക്രൈനിൽ വെടിനിർത്തൽ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. നയതന്ത്രത്തിന്റെ പാതയിൽ സമാധാനം കണ്ടെത്താനുള്ള നീക്കങ്ങളെ വിജയിപ്പിക്കാനാകും എന്നും പ്രധാനമന്ത്രി ജി-20 ഉച്ചകോടിയിൽ വ്യക്തമാക്കി. ഇന്ത്യോനേഷ്യയിലെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണെന്ന് അവകാശപ്പെട്ടു.

Story Highlights: india g20 presidency today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here