Advertisement

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച്‌ കെ. സുധാകരൻ; ഇങ്ങനെപോയാൽ പുതിയ വിമോചനസമരം ഉണ്ടാകുമെന്നും ഭീഷണി

December 1, 2022
2 minutes Read
K Sudhakaran justified police station attack vizhinjam
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ന്യായീകരിച്ച്‌ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ പൊലീസ് ആക്രമിച്ചപ്പോഴാണ് തിരിച്ച് അക്രമം ഉണ്ടായതെന്നാണ് സുധാകരൻ പറയുന്നത്. അടിച്ചാൽ തിരിച്ചടി കിട്ടും. വിമോചന സമരം ഓർമ്മിക്കണം. ഇനിയൊരു വിമോചന സമരം വേണമോയെന്ന് സി.പി.ഐ.എം ചിന്തിക്കണം. ഇങ്ങനെ പോയാൽ പുതിയ വിമോചന സമരം ഉണ്ടാകുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. അഴിമതിയുടെ മുഖമായി പിണറായിയുടെ സർക്കാർ മാറിയെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഒപ്പമാണ് കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ( K Sudhakaran justified police station attack vizhinjam ).

പൊലീസ് സ്റ്റേഷൻ ആക്രമിച്ചത് നമ്മുടെ സംസ്ഥാനത്ത് ഒരിക്കലും നടക്കില്ല എന്ന് കരുതിയ സംഭവമാണെന്ന് മുഖ്യമന്ത്രി അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. ഒരു പ്രത്യേക വിഭാഗം ആളുകളെ ഇതിനുവേണ്ടി കൂട്ടി. ഇത് എന്തിനുവേണ്ടിയാണെന്ന് നാം ചിന്തിക്കണം. രാഷ്ട്രീയപ്പാർട്ടികളും സംഘടനകളും എല്ലാം കളക്ടറേറ്റിൽ യോഗം ചേർന്നു. എല്ലാവരും അക്രമത്തെ അപലപിക്കുകയാണ് ചെയ്തത്. ഇനി ഇങ്ങനെയൊരു അക്രമ സംഭവമുണ്ടാകില്ല എന്ന് അവിടെ എല്ലാവരും പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ തീവ്രവാദി പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. മന്ത്രിക്കെതിരായ വർഗീയ പരാമർശം ആരോ​ഗ്യകരമല്ല. മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് പറയാൻ എങ്ങനെ കഴിയുന്നു. എന്താണ് അതിന്റെ അർത്ഥം. എന്താണ് ഇത് ഇളക്കിവിടാൻ പോകുന്നത്. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണ് ഇപ്പോൽ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്ന സംഭവം വരെയുണ്ടായി.

Read Also: ‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

നാടിൻറെ മുന്നോട്ടുപോക്കിനെ തടയാനുള്ള നീക്കമാണ് നടക്കുന്നത്. ഈ നീക്കം സമ്മതിച്ചു കൊടുക്കാനാവില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടി കളയാമെന്ന് വിചാരിക്കേണ്ട. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഏത് വേഷത്തിൽ വന്നാലും പദ്ധതിക്കെതിരായ ഒരു നീക്കവും നടക്കില്ല.

വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാൻ ആകില്ല. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരും. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. അങ്ങനെ പദ്ധതി നിർത്തിവച്ചാൽ അത് മോശം സന്ദേശമാകും നൽകുക.

പദ്ധതിയിൽ അഭിപ്രായ വ്യത്യാസം നേരത്തെയും ഉണ്ടായിട്ടുണ്ട്. നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് അസന്നി​ഗ്ധമായി അവരോട് പറഞ്ഞിട്ടുണ്ട്. സമരസമിതി നേതാക്കൾ തന്നെ കാണാൻ വന്നു. അനൗദ്യോഗികമായിട്ടാണ് സമരസമിതി നേതാക്കൾ എത്തിയത്. പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിന് കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നതാണ്. അന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: K Sudhakaran justified police station attack vizhinjam

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement