മകനും പേരക്കുട്ടികൾക്കുമൊപ്പം താമസിക്കണം; വയോധികന്റെ വീട് ചുമലിലേറ്റി നാട്ടുകാർ…

ലോകം എത്രയൊക്കെ സ്വാർത്ഥമായെന്ന് പ്രഖ്യാപിച്ചാലും ദയയുടെയും സഹാനുഭൂതിയുടെയും കണികകൾ എല്ലാവരുടെയും ഉള്ളിൽ ഇനിയും ബാക്കിയുണ്ട്. അതിനുള്ള തെളിവാണ് ഈ സംഭവം. ഹൃദയം സ്പർശിക്കുന്ന അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു കൂട്ടം ആളുകൾ ഒരു വൃദ്ധന്റെ വീടു വഹിച്ചുകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങൾ. തന്റെ മക്കളുടെ അടുത്തേക്ക് വയോധികന്റെ താമസം മാറ്റാൻ വേണ്ടിയാണ് നാട്ടുകാർ സഹായിക്കാൻ എത്തിയത്. ഫിലിപ്പീൻസിലാണ് സംഭവം നടക്കുന്നത്.
ഇപ്പോൾ വൈറലായ വീഡിയോ ഗുഡ് ന്യൂസ് മൂവ്‌മെന്റ് ഇൻസ്റ്റാഗ്രാം പേജിലാണ് പങ്കിട്ടിരിക്കുന്നത്. വിഡിയോയിൽ ഫിലിപ്പൈൻസിലെ സാംബോംഗ ഡെൽ നോർട്ടെയിലെ മൺപാതയിലൂടെ 7 അടി ഉയരമുള്ള ഒരു വീട് ചുമന്ന് ഒരുകൂട്ടം ആളുകൾ നിൽക്കുന്നതായി കാണാം. മകനും പേരക്കുട്ടികൾക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് ആഗ്രഹിച്ച ഒരു വൃദ്ധനെ നാട്ടുകാർ സഹായിക്കുകയായിരുന്നു.
വീടുമുഴുവൻ കൊണ്ടുപോകാൻ രണ്ട് മണിക്കൂർ എടുത്തെങ്കിലും വഴിയിലുണ്ടായിരുന്ന നാട്ടുകാർ എല്ലാം ചേർന്ന് അവർക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത്.
Story Highlights: Locals carry elderly man’s house on their shoulders in Philippines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here