‘മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി’; ഫാ.തിയോഡേഷ്യസിന് മാപ്പില്ല; മന്ത്രി വി അബ്ദുറഹ്മാന്‍

ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല.(minister abdulrahman against fr. theodecious)
തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും.എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്‍റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വികസനത്തിന് ആരും തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താൻ പറഞ്ഞത് .ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത് .ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിറീസ് മന്ത്രി അബ്ദുറഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്.
ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. മതവിദ്വേഷം വളത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
Story Highlights: minister abdulrahman against fr. theodecious
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here