വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹം:എംടി രമേശ്

വിഴിഞ്ഞം സംഘർഷം തടയാൻ പൊലീസിന് സാധിക്കുമായിരുന്നു, പക്ഷെ പിണറായി അനുമതി കൊടുത്തില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. വിഴിഞ്ഞം കലാപത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. സമരത്തിന് പിന്നിലെ രാജ്യദ്രോഹ ശക്തികൾ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയല്ല, മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തിൽ മറുപടി പറയണമെന്നും രമേശ് പറഞ്ഞു.(mt ramesh aganist pinarayi on vizhinjam protest)
പൊലീസിനെ അക്രമിച്ചവർക്ക് എതിരെ കേസില്ല. സമാധാനപരമായി യോഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാക്കൾക്കെതിരെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി. വിഴിഞ്ഞം അക്രമം തടയാൻ പൊലീസിനാകുമായിരുന്നു, രാഷ്ട്രീയ തീരുമാനത്തിനായി പൊലീസ് കാത്തു.
Read Also: വിഴിഞ്ഞത്തെ ഹിന്ദു ഐക്യ വേദിയുടെ മാർച്ച് പൊലീസ് തടഞ്ഞു; മുഖ്യമന്ത്രി പാതിരിമാർക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണമെന്ന് ശശികല
അതേസമയം ഫാ.തിയോഡേഷ്യസ് ഡിക്രൂസിൻറെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. മാപ്പ് മടക്കി പോക്കറ്റിലിട്ടാൽ മതി. നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയാൻ ആർക്കും അധികാരമില്ല.
തിയോഡേഷ്യസ് എന്നത് ഗൂഗിളിൽ നോക്കിയാൽ അർഥം മനസ്സിലാകും.എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിൻറെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. വികസനത്തിന് ആരും തടസം നിൽക്കാൻ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറിൽ താൻ പറഞ്ഞത് .ദേശദ്രോഹം എന്നാണ് താൻ പറഞ്ഞത് .ആരുടേയും സിർട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പറഞ്ഞു.
Story Highlights: mt ramesh aganist pinarayi on vizhinjam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here