Advertisement

മന്ത്രി വി. അബ്ദുറഹ്മാനെതിരായ പരാമർശം; ഫാദർ തിയോഡോഷ്യസിനെതിരെ പൊലീസ് കേസ്

December 1, 2022
Google News 2 minutes Read
police case against father theodosius d cruz

വിഴിഞ്ഞം സമര സമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമർശത്തിൽ കേസെടുത്ത് പൊലീസ്. ഐഎൻഎൽ വഹാബ് വിഭാ​ഗം തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സബീർ തൊളിക്കുഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് വിദ്വേശ പരാമർശത്തിന് കേസെടുത്തത്. മന്ത്രി വി. അബ്ദുറഹ്മാനെതിരെയായിരുന്നു തിയോഡേഷ്യസിന്റെ വിവാദ പരാമർശം. ( police case against father theodosius d cruz ).

വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്നവർ രാജ്യസ്നേഹികളല്ലെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശത്തിൽ 24 പ്രതികരണം തേടുമ്പോഴായിരുന്നു ഫാ. തിയോഡേഷ്യസിന്റെ വിവാദ പരാമർശം. പിന്നാലെ മന്ത്രിമാരും സിപിഐഎം നേതാക്കളുമുൾപ്പടെ വിവിധ നേതാക്കൾ തിയോഡേഷ്യസിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഐഎൻഎൽ വഹാബ് വിഭാ​ഗം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിയും നൽകി. പരാതി വിശദമായി പരിശോധിച്ച് നടപടിയെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. പിന്നാലെ വിഴിഞ്ഞം പൊലീസ് ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിദ്വേഷ പരാമർശം,പ്രകോപനമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

എന്നാൽ പ്രസ്താവന പിൻവലിച്ചു ഫാ. തിയോഡേഷ്യസ് ഇന്ന് രംഗത്തെത്തി. നാക്ക് പിഴയാണെന്നും വികാര വിക്ഷോഭത്തിൽ സംഭവിച്ചതാണെന്നുമാണ് വിശദീകരണം. പരാമർശം സമുദായ ചേരിതിരിവിന് ഇടയാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും വാർത്താക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. തിയോഡേഷ്യസിന്റെ പരാമർശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് ലത്തീൻ അതിരൂപതയും ആവശ്യപ്പെട്ടു.

Story Highlights: police case against father theodosius d cruz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here