Advertisement

‘ഏകാകിനി നീ വാഴ്വിൻ വനത്തിൽ’; പ്രഭാവർമയുടെ വരികൾക്ക് ആലാപനം കളക്ടർ

December 1, 2022
Google News 2 minutes Read

ഭരണനിർവഹണത്തിന് അല്പം ഇടവേള കൊടുത്ത് ആലാപന വഴിയിലാണ് തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ. കെ.ജി വിജയകുമാർ സംവിധാനവും രചനയും നിർവഹിക്കുന്ന ‘ദയഭാരതി’ എന്ന ചിത്രത്തിലാണ് ഹരിത ഗാനം ആലപിച്ചത്.

‘ഏകാകിനി നീ വാഴ്വിൻ വനത്തിൽ പോവുന്നതെങ്ങോ നോവിൻ നഭസ്സിൽ’ എന്ന തുടങ്ങുന്ന ഗാനമാണ് ഹരിത ആലപിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും കവിയുമായ പ്രഭാവർമയാണ് വരികൾ എഴുതിയിരിക്കുന്നത്. സംവിധായകൻ്റെ ആവശ്യപ്രകാരം ഒരു മണിക്കൂർ കൊണ്ടാണ് രചന പൂർത്തിയാക്കിയത്.

ആദിവാസി സമൂഹത്തിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പഠിപ്പിക്കാൻ എത്തുന്ന ഏകാധ്യാപികയുടെ കഥയാണ് ചിത്രം പറയുന്നത്. സ്റ്റിൽജു അർജുന്റെതാണ് സംഗീതം.

Story Highlights: Prabhavarma’s lyrics are sung by Collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here