ലോറിയുടെ ബോണറ്റിൽ പൂച്ച; സഞ്ചരിച്ചത് 400 കിലോമീറ്റർ

250 മൈൽ ലോറിയുടെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത് ഒരു പൂച്ച. അതായത് ഏകദേശം 400 കിലോ മീറ്റർ. ഇപ്പോൾ ആ പൂച്ചയുടെ ഉടമകളെ തെരയുകയാണ് ആർഎസ്പിസിഎ (റോയൽ സൊസൈറ്റി ഫോർ ദി പ്രീവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ്). സതാംപ്ടണിൽ നിന്ന് പുറപ്പെട്ട ട്രക്ക് മെർസിസൈഡിലെ ലിസ്കാർഡിലെ സൂപ്പർമാർക്കറ്റിൽ എത്തിയപ്പോഴാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചയെ ട്രക്കിന്റെ ബോണറ്റിൽ കണ്ടെത്തിയത്.
കിലോമീറ്ററുകൾ ബോണറ്റിനകപ്പെട്ട പൂച്ച ആകെ പേടിച്ചുപോയിരുന്നു. മാത്രവുമല്ല എണ്ണയിൽ മുങ്ങിയിട്ടുണ്ടായിരുന്നു എന്നും ആർഎസ്പിസിഎ പറഞ്ഞു. അതിന്റെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇവർ. മിക്കവരും വളർത്തു മൃഗങ്ങൾക്ക് ഇപ്പോൾ മൈക്രോചിപ്പുകൾ ഘടിപ്പിക്കാറുണ്ട്. നിർഭാഗ്യവശാൽ പൂച്ചയുടെ ദേഹത്ത് മൈക്രോചിപ്പ് കണ്ടെത്താൻ സാധിച്ചില്ല. യോർക്കി എന്നാണ് ഈ പൂച്ചയ്ക്ക് വിളിപേരിട്ടിരിക്കുന്നത്.
“ഇത്രയും വലിയ ശബ്ദമുള്ള എഞ്ചിന്റെ അരികിൽ ഇത്രയും ദൂരം സഞ്ചരിക്കുക എന്നത് പൂച്ചയെ സംബന്ധച്ചിടത്തോളം എത്രത്തോളം ഭയാനകം ആണെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല എന്നും ആർഎസ്പിസിഎ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here