Advertisement

അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇടുക്കിയുടെ മണ്ണിൽ വിമാനം പറന്നിറങ്ങി

December 2, 2022
Google News 1 minute Read

ഇടുക്കിയ്ക്ക് ഇത് അഭിമാന നിമിഷമാണ്. നീണ്ട അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കി. രണ്ട് പേർക്ക് സഞ്ചാരിക്കാവുന്ന എസ് ഡബ്ള്യു 8 ആണ് ഇടുക്കിയുടെ മണ്ണിൽ ആദ്യമായി പറന്നിറങ്ങുന്നത്. പെരിയാർ കടുവ സാങ്കേതത്തിന് അരകിലോമീറ്റർ അകലെ 680 മീറ്റർ നീളത്തിൽ റൺവേയോട് കൂടിയാണ് എയർ സ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. കാലക്രമേണ മെഡിക്കൽ എമർജൻസിയും ടൂറിസവും പോലുള്ള കാര്യങ്ങൾക്കുമായി എയർ സ്ട്രിപ്പ് വികസിപ്പിച്ച് എടുക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

2017 ലാണ് സത്രം എയർ സ്ട്രിപ്റ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. പ്രതിവർഷം 1000 എൻസിസി കേഡറ്റുകൾക്ക് സൗജന്യമായി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ അന്തരാഷ്ട്ര നിലവാരത്തിലാണ് ഇത് നിർമ്മിക്കുന്നത്. എൻസിസി കേഡറ്റുകളുടെ താമസ പരിശീലനം, ക്യാമ്പ് തുടങ്ങിയവയെല്ലാം ഇവിടെ തന്നെ സജ്ജീകരിക്കും. ഒരേ സമയം 200 കുട്ടികൾക്ക് പരിശീലനം നൽകുന്ന ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കുക.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

റൺവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയാക്കി കഴിഞ്ഞ ഏപ്രിലും ജൂണിലും വിമാനം ഇറക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ആ സ്ഥലത്തുണ്ടായിരുന്ന മൺതിട്ട അതിന് തടസം നിൽക്കുകയായിരുന്നു. മാത്രമല്ല പ്രതികൂല കാലാവസ്ഥയും തടസം നിന്നു. പിന്നീട് ആ മൺതിട്ട പൂർണമായും നീക്കം ചെയ്തതിന് ശേഷമാണ് ഇന്ന് ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ചത്.

നിലവിൽ 15 കോടിയോളം രൂപ സർക്കാർ എയർ സ്ട്രിപ്പിനായി ചെലവഴിച്ചിട്ടുണ്ട്. പന്ത്രണ്ട് ഏക്കർ സ്ഥലമാണ് എയർ സ്ട്രിപ്പിനായി ആദ്യം അനുവദിച്ചത്. പിന്നീട് 15 ഏക്കർ സ്ഥലം എൻസിസി ആവശ്യപ്പെട്ടിരുന്നു. 15 സീറ്റുള്ള ചെറുവിമാനങ്ങളാണ് ഇവിടെ ഇറക്കുക. അടിയന്തിര സാഹചര്യങ്ങളിൽ മലയോര മേഖലയ്ക്ക് ദുരന്ത നിവാരണത്തിനും എയർ സ്ട്രിപ്പ് ഉപയോഗിക്കാം. സൈന്യത്തിന്റെ ചെറുവിമാനങ്ങളും വലിയ ഹെലികോപ്റ്ററുകളും അടിയന്തിര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും.

ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിന്റെ റിപ്പോർട് എൻസിസിയും പിഡബ്ള്യുഡിയും ഉടൻ സർക്കാരിന് സമർപ്പിക്കും.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി എൻഐസിസി കേഡറ്റുകൾക്കുള്ള പരിശീലനവും തുടങ്ങാൻ ആകുമെന്നാണ് പ്രതീക്ഷ.

Story Highlights: idukki sathram air strip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here