ട്രെയിനില്‍ നിന്ന് ചാടിയിറങ്ങവേ ട്രാക്കിനും തീവണ്ടിക്കുമിടയില്‍ കുടുങ്ങി; അയ്യപ്പ ഭക്തന് ഗുരുതര പരുക്ക്

ചെങ്ങന്നൂരില്‍ അയ്യപ്പഭക്തന്‍ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റു. പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പുസ്വാമിയ്ക്കാണ് (53) അരക്ക് താഴേക്ക് ഗുരുതരമായി പരുക്കേറ്റത്. ട്രെയിനില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ ട്രാക്കിനും തീവണ്ടിക്കും ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. (man trapped between train and platform )
ആര്‍ പി എഫും അഗ്‌നി രക്ഷാ സേനയും ചേര്‍ന്ന് കറുപ്പുസ്വാമിയെ രക്ഷിക്കുകയായിരുന്നു. ട്രെയിനില്‍ നിന്നും താഴേക്കിറങ്ങുന്ന ചവിട്ടുപടിയുടെ ഭാഗം മുറിച്ചുമാറ്റിയാണ് കറുപ്പുസ്വാമിയെ രക്ഷിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റെന്നാണ് വിവരം.
Story Highlights: man trapped between train and platform
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here