സിദ്ധു മുസേവാല വധക്കേസിലെ മുഖ്യപ്രതി കാലിഫോർണിയയിൽ കസ്റ്റഡിയിൽ: റിപ്പോർട്ട്

പഞ്ചാബി ഗായകൻ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അറസ്റ്റിലെന്ന് റിപ്പോർട്ട്. കാലിഫോർണിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. അതേസമയം ഇക്കാര്യത്തിൽ കാലിഫോർണിയ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല.
നവംബർ 20 നാണ് ഗോൾഡിയെ കസ്റ്റഡിയിലെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. പക്ഷേ അറസ്റ്റ് സംബന്ധിച്ച് കാലിഫോർണിയയിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇന്ത്യൻ സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ ഗോൾഡി ബ്രാർ 2017 മുതൽ കാനഡയിൽ നിന്ന് യുഎസിലേക്ക് താമസം മാറിയിരുന്നു.
ഗോൾഡി ബ്രാറിനെ അറസ്റ്റ് ചെയ്യാത്തതിൽ മുസേവാലയുടെ പിതാവ് ബൽക്കൗർ സിങ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഗോൾഡി ബ്രാരിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് കേന്ദ്രസർക്കാർ 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് ഗായകൻ സിദ്ധു മൂസ് വാലയുടെ പിതാവ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.
Story Highlights: Moose Wala murder mastermind Goldy Brar detained in California
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here