Advertisement

സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു

December 2, 2022
Google News 2 minutes Read

സൗദിയിൽ പുതിയ സ്വദേശിവത്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സൂപ്പർവൈസറി കമ്മറ്റികളുടെ മേൽനോട്ടത്തിൽ ഓരോ മേഖലയിലേയും തൊഴിലവസരങ്ങളെ കുറിച്ചും തൊഴിലാളികളുടെ ആവശ്യകതകളെ കുറിച്ചും റിപ്പോർട്ട് തയ്യാറാക്കും. ടൂറിസം, വാണിജ്യം, ഗതാഗതം, ലോജിസ്റ്റിക്‌സ് സേവനങ്ങൾ, ആരോഗ്യം, മുനിസിപ്പൽ, ഗ്രാമകാര്യങ്ങൾ, ഭവനം, വ്യവസായം, ധാതുസമ്പത്ത് എന്നിവയുൾപ്പെടെ 6 മന്ത്രാലയങ്ങൾ ഉൾപ്പെടുന്നതാണ് സൂപ്പർവൈസറി കമ്മിറ്റികൾ.

വ്യവസായ മേഖലയില്‍ 25,000, ആരോഗ്യ മേഖലയില്‍ 20,000, ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20,000 തൊഴിലവസരങ്ങൾ ലഭ്യമാക്കും. കൂടാതെ റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 20,000, ടൂറിസം മേഖലയില്‍ 30,000, വ്യാപാര മേഖലയില്‍ 15,000, മറ്റു മേഖലകളില്‍ 40,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ തൊഴിൽ നൈപുണ്യം ഉയർത്തുന്നതിന് ‘സ്‌കിൽസ് ആക്‌സിലറേറ്റർ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാം’ എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

Story Highlights: new indigenization plan has been announced in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here