ബ്രസീല്‍ കപ്പുയര്‍ത്തും, നെയ്‌മര്‍ ഫൈനലിലെത്തും; ടീമിലേക്ക് മടങ്ങിവരുമെന്ന് നെയ്‌മറിന്റെ പിതാവ്

ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരുമെന്ന് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയർ. ബ്രസീലിയന്‍ ടീമിനായി സഹതാരങ്ങള്‍ക്കൊപ്പം കിരീടം ഉയര്‍ത്താന്‍ നെയ്‌മറുണ്ടാകുമെന്നും നെയ്‌മര്‍ സീനിയര്‍ ടോക്‌സ് സ്പോര്‍ടിനോട് പറഞ്ഞു.(neymar will back to field for fifa world cup says father)
നെയ്‌മര്‍ വളരെ പ്രധാനപ്പെട്ട താരമാണെന്ന് എല്ലാവര്‍ക്കും അറിയാം. മൈതാനത്തും സഹതാരങ്ങളിലും വലിയ സ്വാധീനം ചൊലുത്താന്‍ കഴിയുന്ന താരം. നേരത്തെയും പരുക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. നെയ്‌മറിന് ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്തും.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം നെയ്‌മര്‍ പുറത്തെടുക്കും. നമ്പര്‍ 1 താരമായതിനാല്‍ നെയ്‌മര്‍ മൈതാനത്ത് എത്തുമ്പോള്‍ തന്നെ ആ വ്യത്യാസം മനസിലാകുമെന്നും നെയ്‌മര്‍ സാന്‍റോസ് സീനിയർ പറഞ്ഞു ഫിഫ ലോകകപ്പില്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇപ്പോള്‍ കളിക്കുന്നത്.
സെര്‍ബിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റ നെയ്‌മര്‍ ജൂനിയര്‍ എപ്പോള്‍ ടീമിലേക്ക് മടങ്ങിയെത്തും എന്ന് വ്യക്തമല്ല. പ്രീ ക്വാര്‍ട്ടറില്‍ നെയ്‌മര്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല.
Story Highlights: neymar will back to field for fifa world cup says father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here