ലുധിയാന സ്‌ഫോടനത്തിന്റെ സൂത്രധാരൻ എൻഐഎ കസ്റ്റഡിയിൽ

2021-ൽ ലുധിയാന കോടതിയിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. പ്രതി ഹർപ്രീത് സിംഗിനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പഞ്ചാബിലെ അമൃത്‌സർ ജില്ലയിൽ നിന്നുള്ള ഹാപ്പി മലേഷ്യ എന്ന ഹർപ്രീത് സിംഗ് മലേഷ്യയിലെ കൗലാലംപൂരിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ശേഷമാണ് അറസ്റ്റിലായത്. 2021 ഡിസംബർ 23 ന് ലുധിയാന കോടതിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പഞ്ചാബിലെ ജില്ലാ ലുധിയാന കമ്മീഷണറേറ്റിലെ പിഎസ് ഡിവിഷൻ-5-ൽ ആദ്യം കേസ് രജിസ്റ്റർ ചെയ്ത കേസ് 2022 ജനുവരിയിൽ എൻഐഎ ഏറ്റെടുത്തിരുന്നു. ലുധിയാന കോടതിയിലെ സ്‌ഫോടനത്തിന്റെ ഗൂഢാലോചനക്കാരിൽ ഒരാളാണ് പാക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ്‌വൈഎഫ് മേധാവി ലഖ്ബീർ സിംഗ് റോഡിന്റെ അസോസിയേറ്റ് ആയ ഹർപ്രീത് സിംഗ് എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്ന് കടത്ത് തുടങ്ങി വിവിധ കേസുകളിലും പ്രതിയാണ് ഹർപ്രീത് സിംഗ്. കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Story Highlights: NIA arrests Ludhiana court blast conspirator Harpreet Singh from Delhi airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here