ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം പെട്ടെന്ന് വല്ലാതെ ഇടിഞ്ഞോ? നിങ്ങളുടെ മാത്രം പ്രശ്‌നമല്ല, കാരണം ഇതാണ്…

ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണം മുന്‍പുണ്ടായിരുന്നതില്‍ നിന്ന് കുറച്ചെങ്കിലും ഇടിഞ്ഞത് പലരും ശ്രദ്ധിച്ചുകാണും. ഇത് സ്വന്തം അക്കൗണ്ടിന് സംഭവിച്ച എന്തോ തകരാറാണെന്ന് വിചാരിക്കുന്ന കുറേയേറെ പേരുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ അക്കൗണ്ടിന് മാത്രം സംഭവിച്ചതല്ല. ഇതിനെല്ലാം പിന്നില്‍ ചില കാരണങ്ങളുണ്ട്. (reason for Twitter Follower Drop)
ഓരോരുത്തര്‍ക്കും നഷ്ടപ്പെട്ടത് അത്രയും ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളാണെന്നാണ് ട്വിറ്റര്‍ മേധാവിയായ ഇലോണ്‍ മസ്‌കിന്റെ വിശദീകരണം. സ്പാം അക്കൗണ്ടുകള്‍ കണ്ടെത്തി അവയെ ട്വിറ്ററില്‍ നിന്നും ഒഴിവാക്കി വരികയാണെന്നും ചിലപ്പോള്‍ നിങ്ങളുടെ ഫോളോവേഴ്‌സിന്റെ എണ്ണവും ഇടിഞ്ഞേക്കാമെന്നും മസ്‌ക് ട്വീറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് മുന്‍പ് തന്നെ സ്പാം അക്കൗണ്ടുകളെക്കുറിച്ച് മസ്‌കിന് നിരവധി ആലോചനകളുണ്ടായിരുന്നു. സ്പാം അക്കൗണ്ടുകളുടെ പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് ഏറ്റെടുക്കലിന് മുന്‍പേ തന്നെ കമ്പനിയ്ക്ക് മസ്‌ക് അന്ത്യശാസനം നല്‍കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ഒട്ടും വൈകാതെ തന്നെ മസ്‌ക് സ്പാം അക്കൗണ്ടുകള്‍ തിരയാന്‍ ആരംഭിച്ചു. പല സെലിബ്രിറ്റികളുടേയും ഫോളോവേഴ്‌സില്‍ ഇതുമൂലം വലിയ ഇടിവുണ്ടായിട്ടുണ്ട്. സ്പാം അക്കൗണ്ടുകള്‍ ട്വിറ്ററിലെ ആകെ അക്കൗണ്ടുകളുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണെന്ന് ട്വിറ്റര്‍ വിശദീകരിച്ചിരുന്നെങ്കിലും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകുമെന്നാണ് മസ്‌കിന്റെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും സ്പാം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും.
Story Highlights: reason for Twitter Follower Drop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here