Advertisement

‘2 ഡോളറിന്റെ പിസ, 16 മണിക്കൂര്‍ ജോലി, നാട്ടിലുള്ളവര്‍ പറയും ഇവിടെയെല്ലാം എളുപ്പമാണ്’; ശ്രദ്ധ നേടി അമേരിക്കന്‍ മല്ലൂസിന്റെ വെബ് സീരിസ്

December 3, 2022
Google News 1 minute Read
american mallu's web series

വിദേശ മലയാളികളുടെ ഇടയില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയില്‍ ഒരു തരംഗം സൃഷ്ടിച്ച ടീമാണ് സ്‌ട്രൈറൗട്ടാ കേരള. നാടന്‍ വൈബ്സ് എന്ന മലയാളം വെബ് സീരിസ്. അതുപോലെ, ഇന്‍സ്റ്റാഗ്രാം റീലുകള്‍ തുടങ്ങിയവയിലൂടെ ഇവര്‍ ഉണ്ടാക്കിയെടുത്ത സ്വീകാര്യത ചെറുതല്ല, ഈ വര്‍ഷത്തെ ട്വന്റി ഫോര്‍ അമേരിക്കന്‍ അവാര്‍ഡില്‍ ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡ് സ്റ്റേഴ്സ് വിഭാഗത്തില്‍ അംഗീകാരവും സ്‌ട്രൈറൗട്ടാ കേരളയ്ക്കാണ് ലഭിച്ചത്.

ഫിലിം മേക്കിങ് സ്വപ്നം കാണുന്ന ഒരു ടീമിന്റെ വലിയൊരു സ്വപ്നത്തിന്റെ ഒരു കുഞ്ഞു സാക്ഷാല്‍ക്കാരം ആണ് സ്‌ട്രൈറൗട്ടാ കേരള എന്നാണ് ഡയറക്ടര്‍ ബേസില്‍ കുരിയാക്കോസ് പറയുന്നത്. ബിസിനസ് അനലിറ്റിക്‌സ് ആയി പ്രവര്‍ത്തിക്കുന്ന ബേസിലിന് തന്റെ പാഷന്‍ മുറുകെ പിടിച്ച് ജോലിക്കൊപ്പം കൊണ്ടുപോകാനാണ് താല്‍പ്പര്യം.

Read Also: ട്വന്റിഫോർ അമേരിക്കൻ അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.സാം പിട്രോഡയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

ജോലിയുടെയും പഠനത്തിന്റെയും ഒപ്പം ആയിരുന്നു ഇവരുടെ വെബ്സീരിസിന്റെ പ്രൊഡക്ഷന്‍ വര്‍ക്കെല്ലാം നടന്നത്. അതിന്റെ ടൈം ഗ്യാപ്പും എപ്പിസോഡുകള്‍ക്ക് ഉണ്ടായിരുന്നുവെന്ന് ബേസില്‍ പറയുന്നു. ബേസില്‍ കുര്യക്കോസിനെ കൂടാതെ ബെന്‍, ഡാനിയേല്‍, ബേസില്‍ തുടങ്ങിയവരാണ് സ്‌ട്രൈറൗട്ടാ കേരളയുടെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡയറക്ടര്‍ ബേസില്‍ കുര്യക്കോസുമായുള്ള പ്രത്യേക അഭിമുഖം കാണാം.

Story Highlights: american mallu’s web series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here