ട്വന്റിഫോർ അമേരിക്കൻ അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.സാം പിട്രോഡയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

ട്വന്റിഫോർ അമേരിക്കൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. ഡോ. സാം പിട്രോഡയ്ക്കാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.
ന്യൂജേഴ്‌സിയിലെ യുക്രൈനിയൻ കൾച്ചറിൽ സെന്ററിലായിരുന്നു അവാർഡ് നിശ. വിവിധ മേഖലകളിലുള്ള പ്രമുഖർ പുരസ്‌കാര ചടങ്ങിൽ പങ്കെടുത്തു. ഇൻസ്റ്റഗ്രാം ട്രെൻഡ്‌സെറ്റേഴ്‌സ് പുരസ്‌കാരം സ്‌ട്രൈറ്റ് ഓട്ട് കേരളയ്ക്ക് ലഭിച്ചു. മികച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ സവാരി എന്ന യൂട്യൂബ് ചാനലിലൂടെ പ്രിയങ്കരനായ ഷിനോത് മാത്യുവിനാണ്. എക്‌സലൻസ് ഇൻ ജേണലിസം പുരസ്‌കാരം പ്രമുഖ മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ് സ്വന്തമാക്കി.
ഡോ.സിന്ധു സുരേഷ് എക്‌സലൻസ് ഇൻ എഞ്ചിനിയറിംഗിനുള്ള പുരസ്‌കാരവും, അജയൻ വേണുഗോപാലന് എക്‌സലൻസ് ഇൻ സിനിമ പുരസ്‌കാരം ലഭിച്ചു. എക്‌സലൻസ് ഇൻ പബ്ലിക് സർവീസ് പുരസ്‌കാരം ന്യുയോർക്ക് പൊലീസിലെ ഏക ദക്ഷിണേഷ്യക്കാരനായ മലയാളി ലിജു.പി.തോട്ടത്തിന് ലഭിച്ചു.
എൻവയോൺമെന്റൽ അംബാസിഡർമാരായി 24 കുട്ടികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ട്വന്റിഫോർ യുഎസ്എയുടെ അഭിമാന പദ്ധതിയായ സീ ടു സ്‌കൈ പദ്ധതിയുടെ ഭാഗമായി സൗത്ത് ബീച്ച് പരിസരം വൃത്തിയാക്കിയതിനാണ് അംഗീകാരം.
Story Highlights: 24 American awards distributed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here