Advertisement

ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി

December 3, 2022
Google News 1 minute Read
guruvayur ekadashi

ഗുരുവായൂരിൽ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ രണ്ട് ദിവസമാണ് ഏകാദശി. വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്. ( guruvayur ekadashi )

ഇന്നലെ പുലർച്ചെ മൂന്നിന് തുറന്ന ശ്രീകോവിൽ ഇനി തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല. ഇന്നും നാളെയും ഏകാദശി ഊട്ട് നടക്കും. ഗോതമ്പു ചോറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി ഊട്ട് രണ്ട് ദിവസങ്ങളിലായി എഴുപതിനായിരത്തോളം പേർക്ക് ആണ് നൽകുന്നത്. ഇന്നും നാളെയും ക്ഷേത്രത്തിൽ വിഐപി ദർശനം അനുവദിക്കില്ല.

Story Highlights: guruvayur ekadashi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here