കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്

കുവൈറ്റിലെ സ്‌കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം. എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. ( metal water bottles banned in kuwait schools )
അടുത്തിടെ സ്‌കൂളിലെത്തിയ ഒരു വിദ്യാർത്ഥി സഹപാഠിയെ തെർമൽ ഫ്‌ളാസ്‌ക് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടർന്ന് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്
പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നടപടി.
ആദ്യം ആൺകുട്ടികൾക്ക് മാത്രമായിരുന്നു ഈ വിലക്ക് ബാധകം. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും മെറ്റൽ വാട്ടർ ബോട്ടിൽ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
Story Highlights: metal water bottles banned in kuwait schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here