തെലങ്കാന സർക്കാരിനെ ആട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസ്; തുഷാര്‍ വെള്ളപ്പാള്ളിക്ക് വീണ്ടും നോട്ടീസ്

തെലങ്കാന സർക്കാരിനെ ആട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ എൻഡിഎ കണ്‍വീനർ തുഷാര്‍ വെള്ളപ്പാള്ളിക്ക് തെലങ്കാന പൊലീസ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവാഴ്ചയോ ബുധനാഴ്ചയോ തെലങ്കാനയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത് ( nother notice for Thushar Vellappally ).
ഇന്ന് രാവിലെ കണിച്ചുകുളങ്ങരയിലെ തുഷാറിന്‍റെ വീട്ടിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത് കഴിഞ്ഞ 25 ന് ചോദ്യം ചെയ്യലിന് ഹാജരാകൻ ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇത് ചോദ്യം ചെയ്ത് തുഷാര്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നീട് തുഷാറിന്‍റെ അറസ്റ്റും ഹൈക്കോടതി താത്കാലികമായി തടഞ്ഞു.
ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. അഭിഭാഷകരുമായി ചർച്ച ചെയ്ത ശേഷമേ ഹാജരാകുന്ന കാര്യത്തിൽ തീരുമാനം എടുക്കു എന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
Story Highlights: nother notice for Thushar Vellappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here