യു.എ.ഇ. യിൽ ഇന്ധനവില കുറഞ്ഞു; ഡിസംബർ മാസത്തെ നിരക്ക് ഇങ്ങനെ

യു.എ.ഇ. യിലെ ഇന്ധനവിലയിൽ നേരിയ കുറവ്. യു.എ.ഇ. ഇന്ധനവില കമ്മിറ്റി ഡിസംബർ മാസത്തെ പുതിയ ഇന്ധനവില പ്രഖ്യാപിച്ചതിൽ പെട്രോൾ, ഡീസൽ നിരക്കുകളിൽ നേരിയ കുറവുണ്ട്. (petrol price decreased in uae)
2015- ൽ വില നിയന്ത്രണം എടുത്ത് കളഞ്ഞശേഷം കഴിഞ്ഞ ജൂലൈയിലാണ് ഇന്ധനവില ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 2020- ൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ധന വില മരവിപ്പിച്ചിരുന്നു. 2021 മാർച്ച് മാസമാണ് ഈ നിയന്ത്രണങ്ങൾ നീക്കിയത്.
ഡിസംബർ മുതലുള്ള പുതിയ ഇന്ധനവില ഇങ്ങനെ:
ഡിസംബർ ഒന്നുമുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.30 ദിർഹമാണ് വില. നവംബറിൽ ഇത് 3.32 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 3.18 ദിർഹമാണ് പുതിയ വില. നവംബറിൽ 3.20 ദിർഹമായിരുന്നു. ഡിസംബറിൽ ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 3.11 ആണ് വില. എന്നാൽ കഴിഞ്ഞമാസം ഇത് 3.13 ദിർഹമായിരുന്നു. ഡീസലിന് 3.74 ദിർഹമാണ് പുതിയ വില. നവംബറിൽ 4.01 ദിർഹമായിരുന്നു.
Story Highlights: petrol price decreased in uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here