Advertisement

തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട ആവശ്യമില്ല; കെ.സി വേണുഗോപാൽ

December 3, 2022
Google News 2 minutes Read
shashi Tharoor issue AICC intervention KC Venugopal

തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട ആവശ്യമില്ലെന്നും അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ കെപിസിസി പരിഹരിക്കുമെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. സംസ്ഥാനത്തെ കാര്യങ്ങൾ നോക്കാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉണ്ട്. അവർക്ക് കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളാണ് കേരളത്തിലുള്ളത്. ( shashi Tharoor issue AICC intervention KC Venugopal ).

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ എയിംസ് സേർവർ ഹാക്കിങ്, വിലക്കയറ്റം എന്നീ വിഷയങ്ങൾ ശക്തമായി ഉയർത്താനാണ് തീരുമാനം. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഖാർഗെ മാറണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സേനയെ വേണമെന്ന് ആവശ്യപ്പെട്ടതോടെ സർക്കാരിന് ക്രമസമാധാന പാലനം സാധ്യമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

Read Also: ‘ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളു’; പരിപാടി അറിയിച്ചില്ലെന്ന വാദം തള്ളി തരൂർ

മോദി ശരണം എന്നതിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി എത്തിയിരിക്കുകയാണ്. ഇതാണോ പിണറായി വിജയന്റ നിലപാട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ തുറന്ന ചർച്ചയാണ് വേണ്ടത്. ഭാരത് ജോഡോ യാത്ര നാളെ രാജസ്ഥാനിലും 24 ന് ഡൽഹിയിലും എത്തും. രാജസ്ഥാനിലെ യാത്ര വൻ വിജയമാകും എന്നുറപ്പാണ്. 21 വരെയാണ് രാജസ്ഥാനിൽ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും ജനം ഏറ്റെടുത്ത യാത്രയായി ഇത് മാറിയെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കി.

Story Highlights: shashi Tharoor issue AICC intervention KC Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here