സര്‍ക്കാര്‍ സഹായമില്ല; ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍

സംസ്ഥാനത്തെ ചെറുകിട വെളിച്ചെണ്ണ ഉത്പാദക സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍. കൊപ്രയുടെ ലഭ്യത കുറഞ്ഞതും സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായ വെളിച്ചെണ്ണ വിപണി കീഴടക്കിയതും മേഖലയ്ക്ക് ഇരട്ടിപ്രഹരമായി. ( Small coconut oil producers are in crisis)
ഗുണനിലവാരം ഉള്ള വെളിച്ചെണ്ണ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 177 കര്‍ഷകര്‍ ചേര്‍ന്ന് കോട്ടയം മൂഴൂരില്‍ ഒരു എണ്ണ ഉത്പാദക കേന്ദ്രം ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം മായം ചേര്‍ന്ന വെളിച്ചെണ്ണ വിപണയില്‍ എത്തുന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
എന്നാല്‍ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ഈ അഞ്ചു വര്‍ഷത്തിനിടെ ഒരു സഹായവും ഇവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സംസ്ഥാനത്ത് മുമ്പുണ്ടായിരുന്ന പോലെ കൊപ്ര കളങ്ങള്‍ ഇല്ലാതായതും ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വൈദ്യുതിയ്ക്ക് അടക്കം സബ്‌സിഡി അനുവദിച്ചാല്‍ മാത്രമേ ഇത്തരം സംരംഭങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നാണ് ഇവര്‍ പറയുന്നത്.
Story Highlights: Small coconut oil producers are in crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here