Advertisement

‘ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗമാണ്, എവിടെപ്പോയാലും ഞാനത് ഒപ്പം കൂട്ടും’; പത്മഭൂഷന്റെ നിറവില്‍ സുന്ദര്‍ പിച്ചൈ

December 3, 2022
Google News 2 minutes Read

ഗൂഗിളിന്റേയും ആല്‍ഫബെറ്റിന്റേയും സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് മൂന്നാമത് പരമോന്നത ബഹുമതിയായ പത്മ ഭൂഷണ്‍ നല്‍കി ആദരിച്ച് രാജ്യം. ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലാണ് ബഹുമതി. വെള്ളിയാഴ്ച അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചുനടന്ന ചടങ്ങില്‍ വച്ചാണ് പിച്ചൈ പുരസ്‌കാരം ഏറ്റുവാങ്ങിയത്. (Sundar Pichai received Padma Bhushan award )

ഈ വലിയ അംഗീകാരത്തിന് എല്ലാ ഇന്ത്യക്കാരോടും കേന്ദ്രസര്‍ക്കാരിനോടും നന്ദി പറയുന്നതായി സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ലോകത്തെവിടെയായാലും അത് താന്‍ ഒപ്പം കൊണ്ടുനടക്കുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പിച്ചൈ പറഞ്ഞു.

Read Also: മതിയായ വിമാന സർവീസുകളില്ല; അമിത ടിക്കറ്റ് നിരക്കും; കണ്ണൂർ വിമാനത്താവളം ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ

എന്നെ ഞാനാക്കിയ രാജ്യത്തില്‍ നിന്നും ഈ വലിയ ബഹുമതി ഏറ്റുവാങ്ങുന്ന ഈ മുഹൂര്‍ത്തം അവിശ്വസനീയമായ വിധത്തില്‍ അര്‍ത്ഥവത്താണെന്ന് ഞാന്‍ കരുതുന്നു. അറിവിനെ ആഘോഷിക്കുന്ന ഒരു കുടുംബത്തില്‍ പിറന്നതും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ അവസരങ്ങള്‍ നഷ്ടമാകാതിരിക്കാനായി എന്ത് ത്യാഗവും സഹിക്കാന്‍ തയാറായ മാതാപിതാക്കളെ കിട്ടിയതുമാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. പിച്ചൈ പറഞ്ഞു. സാങ്കേതിക വിദ്യയുടെ വികാസത്തിന് പ്രാധാന്യം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Sundar Pichai received Padma Bhushan award 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here