‘കാരുണ്യത്തോടെ കൈകോർക്കുന്ന കൂട്ടായ്മ’; ട്വന്റിഫോർ കണക്ട് ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ ശശീന്ദ്രൻ.
ട്വന്റിഫോറിന്റെ ജനകീയ പദ്ധതിയായ ട്വന്റിഫോർ കണക്ട് ഉദ്ഘാടനം ചെയ്ത് മന്ത്രി എ.കെ ശശീന്ദ്രൻ. ട്വന്റിഫോറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഇത്ര ചെറിയ കാലയളവിൽ ഒരു ചാനലിന് ഇത്രയധികം പേരെ സ്വാധീനിക്കാൻ കഴിഞ്ഞതിന് പിന്നിൽ ആർ ശ്രീകണ്ഠൻ നായരുടെ വൈഭവമാണെന്നും അത് തന്നെയാണ് ചാനലിന്റെ മുതൽകൂട്ടെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ( 24 connect inauguration )
വാർത്താ പ്രക്ഷേപണം മാത്രമല്ല ഒരു മാധ്യമപ്രവർത്തകന്റെ ജോലിയെന്നും ജനജീവിതത്തിലേക്ക് കൂടി മാധ്യമപ്രവർത്തകൻ ഇറങ്ങിചെല്ലണമെന്നും ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ‘ട്വന്റിഫോർ ഒരു കുടപിടിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആ കുടയിൽ കയറാൻ പറ്റും. ആ കുടയിൽ കയറിയാൽ പരസ്പരം സഹായിക്കണം’- ആർ.ശ്രീകണ്ഠൻ നായർ പറഞ്ഞു.
Read Also: കേരളത്തിൽ വ്യവസായങ്ങൾക്ക് തടസം ഉദ്യോഗസ്ഥരുടെ അലംഭാവം : ഗോകുലം ഗോപാലൻ
സ്‌നേഹവും, വാത്സല്യവും, സഹകരണവുമെല്ലാം ഊട്ടിയുറപ്പിക്കാനും, ലോകമെമ്പാടുമുള്ള മലയാളികളെ ജാതി-മത-ഭേദമന്യേ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മലയാളികളിൽ സാഹോദര്യം ഉറപ്പാക്കുവാനുമായി വിഭാവനം ചെയ്ത പദ്ധതിയാണ് കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് ട്വന്റിഫോര്‍ കണക്ട് പവേര്‍ഡ് ബൈ അലന്‍സ്‌കോട്ട്. അർഹരുടെ കൈയിലേക്ക് സഹായം എത്തിക്കുകയാണ് കാരുണ്യത്തോടെ കൈകോർക്കുന്ന കൂട്ടായ്മയായ ട്വന്റിഫോർ കണക്ടിന്റെ ലക്ഷ്യം.
ട്വന്റിഫോർ കണക്ടിന്റെ ആദ്യത്തെ അംഗത്വ വിതരണം നടത്തിയത് ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലനാണ്. ജ്യോതി ലബോറട്ടറീസ് ചെയർമാൻ എം.ബി രാമചന്ദ്രന് അംഗത്വം നൽകിയാണ് അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം നടത്തിയത്.
Story Highlights: 24 connect inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here