Advertisement

ദക്ഷിണ കൊറിയക്കെതിരെ നെയ്‌മര്‍ കളിച്ചേക്കുമെന്ന് കോച്ച്; പ്രതീക്ഷയോടെ ആരാധകർ

December 4, 2022
Google News 3 minutes Read
FIFA World Cup Neymar may play against South Korea

ബ്രസീലിയന്‍ താരം നെയ്‌മര്‍ നാളെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയക്കെതിരെ കളിക്കുമ്പോഴാണ് നെയ്‌മറിന്റെ കാല്‍ക്കുഴയ്ക്ക് പരുക്കേറ്റത്. അതിന് ശേഷം കാമറൂണിനോടും സ്വിറ്റ്സർലന്റിനോടുമുള്ള കളികളിൽ നെയ്‌മറിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇത് ബ്രസീൽ ആരാധകരിലും വലിയ നിരാശയുണ്ടാക്കിയിരുന്നു. ഈ ലോകകപ്പില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ ടീമിലേക്ക് നെയ്‌മര്‍ മടങ്ങിവരുമെന്ന് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുമ്പും പരിക്കിന് ശേഷം തിരിച്ചെത്തിയപ്പോള്‍ നെയ്‌മര്‍ മിന്നും ഫോമിലായിരുന്നു. ആ പ്രതീക്ഷയാണ് ആരാധകർക്കുമുള്ളത്. ( FIFA World Cup Neymar may play against South Korea ).

Read Also: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന് വീണ്ടും തിരിച്ചടി

‘ഇന്ന് ഉച്ചതിരിഞ്ഞ് നെയ്‌മര്‍ പ്രാക്‌ടീസിന് ഇറങ്ങും. അദ്ദേഹത്തിന്റെ ഹെൽത്ത് ഓക്കെയാണെങ്കില്‍ പ്രീ ക്വാര്‍ട്ടറില്‍ കളിക്കും. ഞാന്‍ സത്യസന്ധമല്ലാത്ത കാര്യം പങ്കുവെക്കില്ലെന്ന് അറിയാമല്ലോ. ഇന്നത്തെ പരിശീലനം നന്നായി പൂര്‍ത്തിയാക്കിയാല്‍ നെയ്‌മര്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കും’ – കാനറികളുടെ പരിശീലകന്‍ ടിറ്റെയുടെ വാക്കുകളാണിതെന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് നെയ്‌മറിന്റെ കാര്യം അദ്ദേഹം സൂചിപ്പിച്ചത്.

കാമറൂണിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗബ്രിയേല്‍ ജിസ്യൂസിനും അലക്സ് ടെല്ലസിനും പരുക്കേറ്റിരുന്നു. ഇരുവർക്കും ഈ ലോകകപ്പില്‍ കളിക്കാനാവില്ലെന്ന് ടിറ്റെ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് താരങ്ങളുടെ പരുക്കും ബ്രസീലിയന്‍ സ്‌ക്വാഡിനെ അലട്ടുന്നുണ്ടായിരുന്നു. ലെഫ്റ്റ് ബാക്ക് അലക്‌സ് സാന്ദ്രോയും റൈറ്റ് ബാക്ക് ഡാനിലോയ്‌ക്കുമായിരുന്നു പരിക്ക്. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ബ്രസീൽ അവസാന മത്സരത്തിൽ കാമറൂണിനോട് തോറ്റത് ആരാധകരെ ഞെട്ടിച്ചിരുന്നു.

Story Highlights: FIFA World Cup Neymar may play against South Korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here