പനമണ്ണയിലെ ഹസന് ജീവിതമാര്‍ഗം ഒരുങ്ങിയത് ഇങ്ങനെ…; ട്വന്റിഫോര്‍ ഇംപാക്ട്

നിരവധി കുടുംബങ്ങളും വ്യക്തികളുമാണ് ട്വന്റിഫോര്‍ വാര്‍ത്തകളെ തുടര്‍ന്ന് ഇക്കാലയളവില്‍ അതിജീവിച്ചത്. നാലാം വാര്‍ഷിക നിറവില്‍ ട്വന്റിഫോര്‍ ഇന്നെത്തി നില്‍ക്കുമ്പോള്‍ ചലനം സൃഷ്ടിച്ച ആ വാര്‍ത്തകളിലൂടെ ഒരിക്കല്‍ കൂടി പോകുകയാണ്. അതിലൊന്നാണ് പാലക്കാട് സ്വദേശി ഹസന്റെ കഥ.
പാലക്കാട് പനമണ്ണ സ്വദേശിയാണ് ഹസന്‍. ഒരു പെട്ടിക്കട നടത്തിയായിരുന്നു കാഴ്ച ശക്തിയില്ലാത്ത ഹസന്റെയും ഭാര്യയുടെയും ഉപജീവനം. പെട്ടിക്കട തകര്‍ന്നതോടെ എല്ലാം നഷ്ടമായ അവസ്ഥ. കേറിക്കിടക്കാനോ ഒന്ന് തല ചായ്ക്കാനോ ഒരു കിടപ്പാടം പോലുമുണ്ടായിരുന്നില്ല ആ മനുഷ്യന്്.
ഇതൊന്നുമില്ലെങ്കിലും എങ്ങനെയെങ്കിലും ജീവിക്കണം. ജീവിതമാര്‍ഗമായി നൂല്‍നൂല്‍ക്കാമെന്ന് കരുതി. അതിനും തയ്യാറായി. പക്ഷേ നൂല്‍ നൂല്‍ക്കണമെങ്കില്‍ ഒരു ചര്‍ക്കയെങ്കിലും കയ്യില്‍ കിട്ടണം. ചര്‍ക്ക ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കായി ഹസന്‍ നിരവധി ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും പക്ഷേ അനുകൂലമായി ഒന്നും സംഭവിച്ചില്ല. ഒടുവില്‍ ഹസന്റെ കഥ ട്വന്റിഫോര്‍ വാര്‍ത്തയാക്കി. ആ വാര്‍ത്ത ഹസനും തുണയായി….
Read Also: വന്‍പ്രളയത്തില്‍ വീട് നിലംപൊത്തി; പിന്നെ ദുരിതങ്ങളുടെ തോരാമഴ; സിജിമോന് തുണയായി ട്വന്റിഫോര്‍ ഇടപെടല്‍
ഹസന്റെ വാക്കുകള്‍:
‘വീട്ടിലേക്ക് ചര്‍ക്ക തരാന്‍ പ്രധാനമന്ത്രി വരെ ശുപാര്‍ശ ചെയ്തിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഒടുവിലാണ് ട്വന്റിഫോര്‍ വാര്‍ത്ത വരുന്നത്. അതറിഞ്ഞ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തില്‍ എനിക്കും ഭാര്യക്കും അവിടെ താമസിച്ച് ജോലി ചെയ്യാം എന്നവര്‍ അറിയിച്ചു’. ഇന്ന് ഹസനും ഭാര്യയും ഒരു ജീവിത മാര്‍ഗമുണ്ട്
Story Highlights: hassan stroy 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here