‘പൊടിക്കൈകൾ കൊണ്ട് ഒരു രാഷ്ട്രീയ നേതാവും രക്ഷപ്പെടില്ല’; എം.വി ഗോവിന്ദൻ

പൊടിക്കൈകൾ കൊണ്ട് ഒരു രാഷ്ട്രീയ നേതാവും രക്ഷപ്പെടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശ്രദ്ധ നേടാൻ പ്രത്യേക പദപ്രയോഗങ്ങൾ നടത്തുന്നതിനോട് യോജിപ്പില്ലെന്നും വാർത്ത സൃഷ്ടിക്കാൻ ഇത്തരം പ്രയോഗങ്ങൾ മനപ്പൂർവ്വം നടത്താൻ താൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നാലാം വാർഷിക ദിനത്തിൽ 24 സംഘടിപ്പിച്ച പ്രത്യേക ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
ചില നേതാക്കളുടെ പ്രയോഗങ്ങൾ വാർത്താപ്രാധാന്യം നേടാറുണ്ട്. പിന്നീട് വിവാദമാകുമ്പോൾ നാക്കു പിഴയെന്ന് പറഞ്ഞ് അവർ പ്രയോഗങ്ങളെ വെള്ളപൂശാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വിമർശിച്ചു. തലക്കെട്ടിൽ നിറഞ്ഞതുകൊണ്ട് വളർച്ച നേടുമെന്ന് കരുതുന്നില്ലെന്നും തെറ്റായ സന്ദേശം ജനങ്ങളിലേക്ക് എത്താൻ അവസരം ഉണ്ടാക്കരുതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സ്വന്തം ലാഭത്തിന് വേണ്ടിയാണ് പല മാധ്യമങ്ങളും വാർത്തകൾ നൽകുന്നത്. മാധ്യമ നിലപാടുകളിൽ പലതിനേയും എതിർക്കാൻ മടിക്കാത്ത ആളാണ് താനെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. എന്നാൽ എതിർപ്പുകൾ വാർത്തയിൽ ഉൾപ്പെടുത്താത്തതിൽ നിരാശയില്ലെന്നും സത്യം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുമെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights: MV Govindan in Special Talk Show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here