നാവികസേനാ ദിനാഘോഷം ഇന്ന് വൈകിട്ട് വിശാഖപട്ടണത്ത്

നാവികസേനാ ദിനാഘോഷം ഇന്ന് വൈകിട്ട് നാലിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ആർകെ ബീച്ചിൽ നടക്കും. ആറരവരെയാണ് ആഘോഷപരിപാടികൾ. രാഷ്ട്രപതി ദ്രൗപദി മുർമു, ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ തുടങ്ങിയവർ ആഘോഷപരിപാടികളിൽ പങ്കെടുക്കും. മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഡി പങ്കെടുക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. വെള്ളിയാഴ്ച അവസാനിച്ച അവസാന റിഹേഴ്സലിൽ, നേവി എയർ വിംഗിന്റെ ഭാഗമായ യുദ്ധവിമാനങ്ങൾ, വിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവയുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. മറൈൻ കമാൻഡോസിന്റെ പ്രകടനങ്ങളും 15 നാവിക യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും പ്രദർശനവും നടന്നു.
1971ലെ ഇന്ത്യാ പാക്ക് യുദ്ധത്തിൽ നാവിക സേന നേടിയ വിജയത്തിൻ്റെ ഓർമപുതുക്കലാണ് നേവി ദിനാഘോഷം. ഡിസംബർ ഒന്നു മുതൽ ഏഴുവരെ യുദ്ധ – നാവിക വാരമായും ആചരിച്ചു പോരുന്നു.
Story Highlights: navy day andhra pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here