Advertisement

മന്ത്രവാദികള്‍ക്ക് ക്യാമറപ്പൂട്ട്; ചട്ടങ്ങള്‍ മാറ്റാന്‍ തുനിഞ്ഞിറങ്ങിയ ട്വന്റിഫോര്‍

December 5, 2022
Google News 2 minutes Read

ഇടപെടലുകളുടേയും ചേര്‍ന്നു നില്‍ക്കലിന്റേയും നാലു വര്‍ഷമാണ് കടന്നുപോയത്. ഒരു മാധ്യമവും കടന്നുപോകാത്ത വഴികളിലൂടെയാണ് ട്വന്റിഫോര്‍ സഞ്ചരിച്ചത്. അന്ധവിശ്വാസങ്ങളെ മുതലെടുത്ത് കൊലയും സാമ്പത്തികതട്ടിപ്പും ലൈംഗിക ചൂഷണവും ഉള്‍പ്പെടെ നടന്നിട്ടും പലതും പുറംലോകം അറിയാതെ പോയ സമയത്ത് അവയ്ക്ക് നേരെ തുറന്നുപിടിച്ച കണ്ണായി മാറുമ്പോള്‍ ട്വന്റിഫോറിന്റെ നിലപാട് ഉറച്ചതായിരുന്നു. ( 24 against malayalappuzha black magic centre)

പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തി മഠത്തിലെത്തിയ സ്ത്രീയെ മന്ത്രവാദത്തിന്റെ ശോഭന എന്ന സ്ത്രീ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറാണ് പുറത്തുവിട്ടത്. നരബലി പോലുള്ള കൊടുംക്രൂരതകള്‍ ചെയ്യാന്‍ മനുഷ്യര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പല ഉദാഹരണങ്ങളിലൂടെ ട്വന്റിഫോര്‍ പ്രേക്ഷകരെ കാണിച്ചുകൊടുത്തു.

Read Also: ലിതാരയെ മറവിക്ക് വിട്ടുകൊടുത്തില്ല; സത്യം തേടി ബിഹാറിലുമെത്തി ട്വന്റിഫോര്‍

പലയിടത്തും മന്ത്രവാദത്തിന്റേയും ബാധയൊഴിപ്പിക്കലിന്റേയും പേരില്‍ നടക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ശക്തമായ നിയമനിര്‍മാണം വേണമെന്ന് ഓര്‍മിപ്പിക്കുകയായിരുന്നു ട്വന്റിഫോര്‍. ബാധയുടെ പേരില്‍ മനുഷ്യരെ മര്‍ദിച്ച് അവശരാക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന കുറ്റവാളികളെ പലരേയും ട്വന്റിഫോര്‍ വെളിച്ചത്തുകൊണ്ടുവന്നു. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ യുവജന സംഘടനകളെത്തി മലയാളപ്പുഴയിലെ ഉള്‍പ്പെടെ മന്ത്രവാദകേന്ദ്രങ്ങള്‍ അടിച്ചുതകര്‍ത്തു. ട്വന്റിഫോര്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പല മന്ത്രവാദികളും അറസ്റ്റിലായി.

Story Highlights: 24 against malayalappuzha black magic centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here