Advertisement

ലിതാരയെ മറവിക്ക് വിട്ടുകൊടുത്തില്ല; സത്യം തേടി ബിഹാറിലുമെത്തി ട്വന്റിഫോര്‍

December 5, 2022
Google News 1 minute Read

കേരളത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളര്‍ന്ന ലിതാരയ്ക്ക് 23 വയസേ ഉണ്ടായിരുന്നുള്ളു. ഇന്ത്യന്‍ ടീമില്‍ പോലും ഇടം നേടേണ്ടിയിരുന്ന പ്രതിഭ…. വിഷുവിന് നാട്ടില്‍ വന്നപ്പോള്‍ ബാസ്‌ക്കറ്റ് ബോളില്‍ പ്രാഥമിക പരിശീലനം നല്‍കിയ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ പോയിരുന്നു ലിതാര. ഏപ്രില്‍ 16 ന് കുടുംബത്തോട് യാത്ര പറഞ്ഞ് ബിഹാറിലേക്ക് തിരികെ പോയി. പിന്നീട് 12 ദിവസത്തിന് ശേഷം ചേതനയറ്റ ശരീരമായാണ് ലിതാര വീട്ടിലേക്ക് തിരിച്ചെത്തുന്നത്…. കേരളത്തിനാകെ ഞെട്ടലായിരുന്നു ആ ദുരൂഹ മരണം. ലിതാര ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു. അടിമുടി ദുരൂഹത നിറഞ്ഞ ആ കേസ് മറവിയിലേക്ക് മറയാതിരിക്കാന്‍ ട്വന്റിഫോര്‍ സംഘം ബിഹാറിലേക്ക് യാത്ര തിരിച്ചു. ( lithara death 24 investigation)

ലിതാരയുടെ കോച്ച് ആയിരുന്ന രവി സിംഗ് എന്നയാള്‍ ലിതാരയെ മാനസികമായി പീഡിപ്പിക്കുമായിരുന്നെന്ന് സുഹൃത്തുക്കളും വീട്ടുകാരും വെളിപ്പെടുത്തിയപ്പോഴും അന്വേഷണം രവി സിംഗിലെത്താതെ വഴിമുട്ടിനിന്നു. കോച്ച് രവി സിംഗ് എവിടെയാണ് ? എന്തുകൊണ്ടാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടും സാക്ഷിമൊഴിയുണ്ടായിട്ടും അന്വേഷണം രവി സിംഗിലേക്ക് എത്താത്തത് ? ട്വന്റിഫോറിന്റെ ചോദ്യങ്ങള്‍ കൃത്യമായിരുന്നു. ലിതാരയുടെ സുഹൃത്തുക്കളേയും വീട്ടുകാരേയും പല തവണ കണ്ട് ട്വന്റിഫോര്‍ സംഘം സംസാരിച്ചു. ബിഹാറില്‍ ലിതാര നടന്ന വഴികളില്‍ സഞ്ചരിച്ചു. ലിതാരയെ മറവിക്ക് വിട്ടുകൊടുക്കാതെ നിരന്തരം ചര്‍ച്ചയാക്കി.

Read Also: വീട്ടിൽ ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ എത്തി ഭീഷണിപ്പെടുത്തി; ലിതാരയുടെ അമ്മ

കോച്ച് രവിസിംഗിനെതിരെ ലിതാരയുടെ കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം ഇഴഞ്ഞപ്പോള്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസില്‍ ഇടപെട്ടു. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ബിഹാര്‍ പൊലീസ് കേരളത്തിലുമെത്തി അന്വേഷണം നടത്തി. കേസന്വേഷണം തുടരുകയാണ്.

Story Highlights: lithara death 24 investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here